ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത
Monday, July 13, 2020 1:36 AM IST
മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് അ​ഭി​ഷ​ക്ത​നാ​യി. ജൂ​ലൈ 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല പൂ​ലാ​ത്തി​നി​ൽ അ​ഭി​വ​ന്ദ്യ മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ​യാ​ണ് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ്ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ​യെ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി അ​ഭി​ഷേ​കം ചെ​യ്ത​ത്.

സ​ഭ​യി​ലെ ഇ​ത​ര എ​പ്പി​സ്കൊ​പ്പാ​മാ​ർ, സ​ഭാ സെ​ക്ര​ട്ട​റി, ട്ര​സ്റ്റീ, പ​ട്ട​ക്കാ​ർ, അ​ത്മാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി ആ​യി​ര​ക​ണ​ക്കി​ന് സ​ഭാ​വി​ശ്വാ​സി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

തീ​ത്തൊ​യ്സ് ഒ​ന്നാ​മ​ന്‍റെ കാ​ല​ത്താ​ണ് സ​ഫ്ര​ഗ​ൻ മെ​ത്ര​പ്പോ​ലീ​ത്ത സ്ഥാ​നം മാ​ർ​ത്തോ​മാ സ​ഭ​യി​ൽ ആ​രം​ഭി​ച്ച​തെ​ന്ന് മെ​ത്ര​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മ മെ​ത്ര​പ്പോ​ലീ​ത്ത ഭ​ര​മേ​ൽ​പി​ക്കു​ന്ന ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക എ​ന്ന​താ​ണ് സ​ഫ്ര​ഗ​ൻ മെ​ത്ര​പ്പോ​ലീ​ത്ത​യു​ടെ ക​ർ​ത്ത​വ്യം എ​ന്നും മെ​ത്രാ​പോ​ലി​ത്ത ഓ​ർ​മി​പ്പി​ച്ചു.

പു​തി​യ​താ​യി ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ച സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​ക് എ​ല്ലാ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളും ല​ഭി​ക്ക​ട്ടെ​യെ​ന്നു ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ശാ​രീ​രി​ക​മാ​യി അ​ൽ​പം ക്ഷീ​ണി​ത​നെ​ങ്കി​ലും ശു​ശ്രു​ഷ​യി​ലും പ്ര​സം​ഗ​ത്തി​ലും ഉൗ​ർ​ജ​സ്വ​ല​നാ​യി​രു​ന്നു. എ​പ്പി​സ്കോ​പ്പ​ൽ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു ശേ​ഷം ശ​രീ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക്ഷീ​ണ​ത്താ​ൽ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന ആ​വ​ശ്യ​മാ​ണെ​ന്നും തി​രു​മേ​നി പ​റ​ഞ്ഞു .

റി​പ്പോ​ർ​ട്ട്: പി ​പി ചെ​റി​യാ​ൻ