ഹാ​രി​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 27,600 ക​വി​ഞ്ഞു
Monday, July 13, 2020 10:56 PM IST
ഹൗ​രി​സ് കൗ​ണ്ടി (ഹൂ​സ്റ്റ​ണ്‍): ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് 19 രോ​ഗി​ക​ൾ​ക്കു​ള്ള കൗ​ണ്ടി ഹാ​രി​സ് കൗ​ണ്ടി​യാ​ണെ​ന്നും ഇ​വി​ടെ ഇ​തു​വ​രെ 27600 പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യും ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജ് ലി​ന ഹൈ​ഡ​ൽ​ഗൊ ജൂ​ലൈ 12 ഞാ​യ​റാ​ഴ്ച ട്വി​റ്റ് ചെ​യ്തു.

രോ​ഗ​വ്യാ​പ​നം അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ഹൂ​സ്റ്റ​ണി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബെ​ട്ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് മാ​ത്ര​മ​ല്ല, രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തു​വ​രെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കൗ​ണ്ടി ജ​ഡ്ജി പ​റ​ഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം സൂ​ക്ഷി​ക്കു​ന്ന​തി​നു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജ​ഡ്ജി നി​ർ​ദേ​ശി​ച്ചു. ടെ​ക്സ​സി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ ഉ​ള്ള കൗ​ണ്ടി കൂ​ടി​യാ​ണ് ഹാ​രി​സ് കൗ​ണ്ടി. അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ വീ​ണ്ടും സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടി വ​രു​മെ​ന്ന് ഗ​വ​ർ​ണ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് ഹൂ​സ്റ്റ​ണ്‍ മേ​യ​ർ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​ർ വി​യോ​ജി​ച്ചു. ഇ​തു കൂ​ടു​ത​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​മെ​ന്നും മേ​യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ