കോ​വി​ഡി​നെ​തി​രെ ആ​യു​ർ​വേ​ദം; ഇ​ന്ത്യ​യും യു​എ​സും ഗ​വേ​ഷ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ത​ര​ണ്‍​ജി​ത് സ​ന്ധു
Tuesday, July 14, 2020 10:21 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​യ്ക്ക​യി​ലെ​യും ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ സം​യു​ക്ത ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ത​ര​ണ്‍​ജി​ത് സിം​ഗ് സ​ന്ധു നി​ർ​ദേ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളും ഗ​വേ​ഷ​ക​രും ഇ​തി​ന് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ അ​മേ​രി​ക്ക​യി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി ചേ​ർ​ന്നു ഗ​വേ​ഷ​ണ​വും പ​ഠ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ത​ര​ണ്‍​ജി​ത് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു വെ​ർ​ച്ച്വ​ൽ മീ​റ്റിം​ഗു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് അ​നു​യോ​ജ്യ​മാ​യി​രി​ക്കു​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ ലൊ ​കോ​സ്റ്റ് മ​രു​ന്നു​ക​ളും വാ​ക്സി​നു​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​ക​ൾ ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ൽ സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ലോ​ക​ത്താ​ക​മാ​നം ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 200 പ്രോ​ജ​ക്ട്ക​ൾ​ക്ക് യു​എ​സ് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ