സാ​ബു സ്ക​റി​യാ ഫോ​മാ 2020 ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​ർ
Wednesday, July 15, 2020 10:52 PM IST
ഫി​ല​ഡ​ൽ​ഫി​യ: സെ​പ്റ്റം​ബ​ർ 5, 6, 7 തീ​യ​തി​ക​ളി​ൽ ഫി​ലാ​ഡ​ൽ​ഫി​യ റാ​ഡി​സ​ണ്‍ ട്രി​വോ​സ് ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഫോ​മാ 2020 ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ​നി​ന്നു​മു​ള്ള സാ​ബു സ്ക​റി​യാ​യെ നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​റാ​യി ഐ​ക്യ​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു. ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും കൂ​ടി ആ​ലോ​ചി​ച്ചു കൈ​ക്കൊ​ണ്ട ഈ ​തീ​രു​മാ​ന​ത്തെ ഏ​വ​രും സ്വാ​ഗ​തം ചെ​യ്തു.

ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന വി​ജ​യ​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച സം​ഘാ​ട​ക​നെ​ന്ന് നി​ര​വ​ധി ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ള്ള സാ​ബു, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യി​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.

ര​ണ്ടു വ​ർ​ഷ​ക്കാ​ലം മാ​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യും, ആ​റ് വ​ർ​ഷ​ക്കാ​ലം സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​നാ​യും, ര​ണ്ടു ത​വ​ണ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് മെ​ന്പ​റാ​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യാ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ഐ​എ​ൻ​ഒ​സി ഫ​ണ്ട് റെ​യി​സിം​ഗ് ചെ​യ​ർ​മാ​നാ​യും കേ​ര​ളാ ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ മെ​ന്പ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം, 56 ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ്. മു​ൻ ഫോ​മാ ആ​ർ​വി​പി​യാ​യി നി​ന്നു​കൊ​ണ്ട് നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തി വി​ജ​യി​പ്പി​ച്ച സാ​ബു, മു​ൻ ഫോ​മാ ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു. നി​ല​വി​ൽ ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് ടാ​സ്ക്ക് ഫോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സം​ഘ​ട​നാ നേ​തൃ​ത്വ​പാ​ട​വ​ത്തി​ൽ ഏ​ൽ​പ്പി​ച്ച​തും ഏ​റ്റെ​ടു​ത്ത​തു​മാ​യ ദൗ​ത്യ​ങ്ങ​ൾ വ​ള​രെ വി​ജ​യ​ക​ര​മാ​ക്കി മാ​റ്റി​യ പാ​ര​ന്പ​ര്യ​മാ​ണ് സാ​ബു​വി​നു​ള്ള​ത്. ആ ​ഉ​ത്ത​മ വി​ശ്വാ​സ​മാ​ണ് സാ​ബു​വി​നെ ഫോ​മാ ക​ണ്‍​വ​ൻ​ഷ​ന്‍റെ ക​ണ്‍​വീ​ന​റാ​യി തി​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ഫോ​മാ ത​യാ​റാ​യ​തെ​ന്നും, സാ​ബു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഭം​ഗി​യാ​യി ന​ട​ക്കു​വാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്രാ​ഹാം, ട്ര​ഷ​റാ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ് , ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ് , ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് ഏ​ബ്ര​ഹാം