ഡോ. ​തോ​മ​സ് തോ​മ​സി​നെ ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്തു
Wednesday, July 15, 2020 11:00 PM IST
ടൊ​റോ​ന്‍റോ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ വ​രും വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോയി​ൽ ന​ട​ത്ത​ണ​മെ​ന്ന ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ത്തെ മു​ൻ​നി​റു​ത്തി ഡോ. ​തോ​മ​സ് തോ​മ​സി​നെ ഫോ​മാ 2020-22 പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ൾ ഏ​ക​ക​ണ്ഠ​മാ​യി നോ​മി​നേ​റ്റ് ചെ​യ്തു.

ക​നേ​ഡി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി​ജോ പീ​റ്റ​റാ​ണ് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്. ടൊ​റോ​ന്േ‍​റാ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സാ​ബു കാ​ട്ടു​കു​ടി​യി​ൽ പി​ന്താ​ങ്ങി.

കാ​ന​ഡ​യു​ൾ​പ്പെ​ടെ​യു​ള്ള നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ നി​ർ​ത്താ​ൻ പ്രാ​ദേ​ശി​ക​മാ​യി തു​ല്യ​നീ​തി പു​ല​ർ​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ വി​സ്തീ​ർ​ണ്ണം കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം​കൊ​ണ്ടും അ​മേ​രി​ക്ക​യി​ലെ ഏ​തൊ​രു സ്റ്റേ​റ്റി​നെ​ക്കാ​ളും ഒ​ട്ടും പി​ന്നി​ല​ല്ലാ​ത്ത കാ​ന​ഡ​യി​ൽ ഒ​രു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തേ​ണ്ട​ത് ഫോ​മാ​യു​ടെ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് ഇ​നി ഒ​ട്ടും വൈ​ക​രു​തെ​ന്നും ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ന്ത​ര സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന ഇ​തി​നോ​ട​കം ര​ണ്ടു ക​ണ്‍​വ​ൻ​ഷ​നു​ക​ൾ കാ​ന​ഡ​യി​ൽ ന​ട​ത്തി​യ​ത് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പി​ൻ​ബ​ല​മേ​കു​ന്ന​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ തു​ട​ർ​ന്നാ​ണ് ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ജ​ന​നി​ബി​ഡ​മാ​യ ടൊ​റോ​ന്േ‍​റാ ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി​യ അ​ന്ന​ത്തെ പ്ര​സി​ഡ​ണ്ടാ​യ ഡോ. ​തോ​മ​സ് തോ​മ​സി​നെ ഫോ​മാ പ്ര​സി​ഡ​ന്‍റ്് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​നും ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നു​മാ​യി ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ൾ തീ​രു​മാ​നി​ച്ച​ത്.

ക​നേ​ഡി​യ​ൻ കാ​ത്ത​ലി​ക് സ്കൂ​ൾ ട്ര​സ്റ്റീ​സ് അ​സോ​സി​യേ​ഷ​ൻ (സി​സി​എ​സ്ടി​എ) ഒ​ന്‍റാ​രി​യോ പ്രോ​വി​ൻ​സ് ഡ​യ​റ​ക്ട​ർ, ഒ​ന്‍റാ​രി​യോ കാ​ത്ത​ലി​ക് സ്കൂ​ൾ ട്ര​സ്റ്റീ​സ് അ​സോ​സി​യേ​ഷ​ൻ (ഒ​സി​എ​സ്ടി എ) ​റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ, ഡെ​ഫ​റി​ൻ -പീ​ൽ കാ​ത്തോ​ലി​ക് ഡി​സ്ട്രി​ക്ട് സ്കൂ​ൾ ബോ​ർ​ഡ് വൈ​സ്-​ചെ​യ​ർ തു​ട​ങ്ങി​യ ഒ​ട്ടേ​റെ നി​ല​ക​ളി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഡോ. ​തോ​മ​സി​ന് കാ​ന​ഡ​യി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​വാ​നും ഫോ​മാ​യേ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​യി​ക്കാ​നു​മാ​വും.

കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി, മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്, ക​നേ​ഡി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി, ഫോ​മാ കാ​ന​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ര​വ​ധി നി​ല​ക​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന തോ​മ​സ്, ഫോ​മാ​യു​ടെ അ​മ​ര​ത്തേ​ക്ക് വ​ന്നാ​ൽ ഫോ​മാ​യു​ടെ വ​ള​ർ​ച്ച അ​സൂ​യാ​വ​ഹ​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

തോ​മ​സു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ ഇ-​മെ​യി​ൽ :[email protected] അ​ല്ലെ​ങ്കി​ൽ 416.845.8225 വി​ളി​ക്കു​ക

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ മാ​ത്യു