ഓ​ക്ല​ഹോ​മ എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​ക​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി
Thursday, July 16, 2020 8:58 PM IST
ഓ​ക്ല​ഹോ​മ: ഓ​ക്ല​ഹോ​മ എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​ക​ളി​ൽ മാ​സ്ക്ക് നി​ർ​ബ​ന്ധ​മാ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഡ​യോ​സീ​സ് ക​ത്ത​യ​ച്ചു. ഇ​തു​വ​രെ പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ലാ​ണ് പ​ട്ട​ക്കാ​ർ, വി​ശ്വാ​സി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രും മാ​സ്ക്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ബി​ഷ​പ്പു​മാ​രാ​യ റൈ​റ്റ് റ​വ. എ​ഡ്, റൈ​റ്റ് റ​വ. പോ​ൾ​സ​ണ്‍ സി. ​റീ​ഡ് എ​ന്നി​വ​ർ പു​റ​ത്തി​റ​ക്കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നാം ​സ്വീ​ക​രി​ക്കു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​വാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് ബി​ഷ​പ്പു​മാ​ർ വ്യ​ക്ത​മാ​ക്കി. അ​തോ​ടൊ​പ്പം സം​സ്ഥാ​ന സി​ഡി​സി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ആ​രാ​ധ​ന തു​ട​ർ​ന്നും ന​ട​ത്തു​ന്ന​തി​ന് ക​ഴി​യു​മെ​ന്നും ഇ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഓ​ക്ല​ഹോ​മ റോ​മ​ൻ കാ​ത്ത​ലി​ക്ക് ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ മു​ഖം പൂ​ർ​ണ​മാ​യി മ​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ദി​നം​പ്ര​തി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്നു​വെ​ന്ന​ത് മാ​സ്ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റി​നും കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റി​വാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ