എ.ടി. എബ്രഹാം നിര്യാതനായി
Sunday, August 2, 2020 11:02 AM IST
ഡാളസ്: റാന്നി മുക്കാലുമൺ എലിമുള്ളുമാങ്കൽ കുടുംബാംഗം എ.ടി. എബ്രഹാം (91) എറണാകുളം കാക്കനാട്ടുള്ള വസതിയിൽ നിര്യാതനായി.സംസ്കാരം ഞായറാഴ്ച രാവിലെ പതിനൊന്നിനു ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാക്കനാട് ക്രിസ്തോസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.

റാന്നി വൃന്ദാവനം കോനാലിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. റെജി എബ്രഹാം (ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവാംഗം), ജേക്കബ് എബ്രഹാം (എറണാകുളം), തോമസ് എബ്രഹാം (അറ്റ്ലാന്റാ മാർത്തോമ്മ ഇടവാംഗം ) എന്നിവരാണ് മക്കൾ.

ഉഷാ, ശോഭ, ജോളി എന്നിവർ മരുമക്കളും, ഡോ.റോഷൻ, രശ്മി, റോബിൻ, ജസ്റ്റിൻ, ലിസ, ജോഷ്വാ എന്നിവർ കൊച്ചുമക്കളും, യൂഡാ കൊച്ചുകൊച്ചുമകനും ആണ്.

സംസ്കാര ചടങ്ങുകൾ www.vsquaretv.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റെജി എബ്രഹാം 817 966 8494.

റിപ്പോർട്ട് ഷാജി രാമപുരം