സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ക്നാ​നാ​യ പ​ള്ളി​യി​ലെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Saturday, September 12, 2020 9:56 PM IST
ലോ​സ് ആ​ഞ്ച​ല​സ്: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷ​ച്ചു. ഇ​ട​വ​ക വി​ക​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ​താ​ക ഉ​യ​ർ​ത്തി. അ​ൽ​ഫോ​ൻ​സാ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പാ​ക്കി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സാ​ന്താ അ​ന്നാ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി. ഒ​ൻ​പ​തു​ദി​വ​സം നീ​ണ്ടു​നി​ന്ന നൊ​വേ​ന​യും ജ​പ​മാ​ല​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ത്ത​പ്പെ​ട്ടു. സ​മാ​പ​ന​ദി​വ​സ​ത്തി​ൽ, കോ​ട്ട​യം അ​തി​രൂ​പ​താ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് സ​മാ​പ​ന സ​ന്ദേ​ശ​വും ആ​ശീ​ർ​വാ​ദ​വും ന​ൽ​കി. തി​ര​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് ഓ​ട്ട​പ്പ​ള്ളി, ജോ​സ് വ​ട്ടാ​ടി​കു​ന്നേ​ൽ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ