ഇ​മ്മാ​നു​വേ​ൽ സേ​വി​ക​സം​ഘ​ത്തി​ന്‍റെ "റി​മോ​ട്ട് ബ​ട്ട് ടു​ഗ​ത​ർ​' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 15, 2020 8:36 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക​യി​ൽ സെ​പ്റ്റം​ബ​ർ 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടൊ​പ്പം ന​ട​ത്തി​യ സേ​വി​ക​സം​ഘ ദി​ന​ത്തി​ൽ ന്ധ​റി​മോ​ട്ട് ബ​ട്ട് ടു​ഗ​ത​ർ​ന്ധ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ആ​രാ​ധ​ന​യി​ൽ വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ആ​രാ​ധ​ന​യ്ക്കു വി​കാ​രി റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ​ച്ച​നും സ​ഹ​വി​കാ​രി സ​ജി ആ​ൽ​ബി​ന​ച്ച​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യ ന്ധ​സ്ത്രീ​ക​ൾ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​വ​ർ ന്ധ ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​ക്ര​ട്ട​റി ആ​ലീ​സ് തോ​മ​സ് പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഇ​മ്മാ​നു​വേ​ൽ സേ​വി​ക​സം​ഘം ആ​ദ്യ​മാ​യി പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന ന്ധ​റി​മോ​ട്ട് ബ​ട്ട് ടു​ഗ​ത​ർ​ന്ധ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യി​ൽ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ നേ​ർ​ചി​ത്ര​മാ​ണ് ഈ ​പു​സ്ത​കം. പ്ര​തി​സ​ന്ധി​യി​ൽ കൈ​വി​ടാ​തെ ന​ട​ത്തു​ന്ന ദൈ​വ​ത്തെ മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ ഈ ​പു​സ്ത​കം സ​ഹാ​യി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു കൊ​ണ്ട് റ​വ. സ​ജി ആ​ൽ​ബി​ൻ പു​സ്ത​ക​ത്തി​ന്‍റെ പ​തി​പ്പ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കി​ച്ച് സേ​വി​കാ സം​ഘം ന​ട​ത്തി​യ കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​ൽ അ​ക​മ​ഴി​ഞ്ഞു സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഒ​പ്പം ന്ധ​റി​മോ​ട്ട് ബ​ട്ട് ടു​ഗ​ത​ർ​ന്ധ എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും വൈ​സ് പ്ര​സി​ഡ​ന്‍റ് ല​താ മാ​ത്യൂ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​ലൂ​ടെ ചി​ല കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ ഇ​മ്മാ​നു​വേ​ൽ സേ​വി​ക​സം​ഘ​ത്തി​നു സാ​ധി​ച്ച​താ​യി ട്ര​സ്റ്റി ഷി​ജി ബെ​ന്നി ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്