ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര​സ്യ​ത്തി​ൽ റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ
Tuesday, September 15, 2020 11:08 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രം​പ് റ​ഷ്യ​യു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ഹി​ല​രി ക്ലി​ന്‍റ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ച്ചു എ​ന്ന ആ​രോ​പ​ണം മു​ത​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ട്ടി​നോ​ട് പ​ര​സ്യ​മാ​യി ട്രം​പ് വി​ധേ​യ​ത്വം പ്ര​ക​ടി​പ്പി​ക്കു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ഭ​ര​ണ​കാ​ല​മ​ത്ര​യും പ്ര​തി​പ​ക്ഷം പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഇ​ന്ന് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ത​ന്നെ ആ ​വി​വാ​ദ​ങ്ങ​ളു​ടെ എ​രി​തീ​യി​ലേ​ക്ക് എ​ണ്ണ​യൊ​ഴി​ച്ചി​രി​ക്കു​ക​യാ​ണ്.

ട്രം​പി​ന്‍റെ മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗ​ൻ ക​മ്മ​റ്റി പു​റ​ത്തി​റ​ക്കി​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ത്തി​ൽ റ​ഷ്യ​ൻ നി​ർ​മി​ത മി​ഗ്-29 യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ​യും എ​കെ-74 തോ​ക്കു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ലം വ​രെ റ​ഷ്യ​ൻ വി​രോ​ധം പാ​ർ​ട്ടി​ഭേ​ദ​മ​ന്യേ അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​ന​യ​ത്തി​ന്‍റെ പൊ​തു​ഘ​ട​ക​മാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​മാ​ണ് റ​ഷ്യ​യോ​ട് അ​ടു​പ്പം കാ​ണി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളെ സം​ശ​യാ​സ്പ​ദ​മാ​ക്കു​ന്ന​ത്.

പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ചി​ത്ര​ങ്ങ​ൾ റ​ഷ്യ​ൻ സാ​മ​ഗ്ര​ഹി​ക​ളു​ടേ​താ​ണെ​ന്ന് റ​ഷ്യ​ൻ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ഫ്രാ​ൻ​സി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ​ക്കു​റി​ച്ച് ട്രം​പ് പു​ച്ഛി​ച്ചു സം​സാ​രി​ച്ചു​വെ​ന്നും അ​വ​രു​ടെ സെ​മി​ത്തേ​രി സ​ന്ദ​ർ​ശി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നു​മു​ള്ള വാ​ർ​ത്ത ദ ​അ​റ്റ്ലാ​ന്‍റി​ക്ക് മാ​ഗ​സി​ൻ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നു​ശേ​ഷ​മു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ ഇ​തു​വ​രെ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് മ​റ്റൊ​രു മി​ലി​ട്ട​റി വി​വാ​ദം ട്രം​പി​നു വ​ലി​യ ക്ഷീ​ണം ചെ​യ്യാ​ൻ ഇ​ട​യു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം