കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ വെ​ർ​ച്യു​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, September 16, 2020 10:24 PM IST
ഫ്ളോ​റി​ഡ: ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് ഓ​ഫ് സൗ​ത്ത് ഫ്ളോാ​റി​ഡ ഈ ​ഓ​ണ​കാ​ല​ത്ത് ജ​നോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. കൈ​ര​ളി അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഫ്ളോ​റി​ഡ​യി​ലെ വീ​ടു​ക​ളി​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ത്തി​ച്ചു ന​ൽ​കി. ഫ്ളോ​റി​ഡ​യി​ൽ സു​ല​ഭ​മാ​യ വാ​ഴ ഇ​ല​ക​ളും ഓ​ണ​കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ ഓ​ണ​സ​ദ്യ ക​ഴി​ക്കു​ന്ന​തി​നു ത​ലേ​ന്ന് കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട 200 ആ​ളു​ക​ൾ​ക്ക് ഓ​ണ സ​ദ്യ​ക്കു വേ​ണ്ടി​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​മു​ഖ​മാ​യ ഒ​രു മെ​ന്‍റ​ലി ച​ല​ൻ​ജ്ഡ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ബ​ന്ധു കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ്് ഇ​പ്രാ​വ​ശ്യം ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ വ​ച്ചു ന​ട​ത്തി​യ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ഓ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. വൈ​എം​സി​എ പ്ര​സി​ഡ​ൻ​റ് പ്ര​ഫ. ഇ.​വി. തോ​മ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, വൈ​എം​സി​എ സെ​ക്ര​ട്ട​റി ജോ​യി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫ്ളോ​റി​ഡ​യി​ൽ ന​ട​ത്തി​യ ഓ​ണ​സ​ദ്യ​യ്ക്ക് പ​ല സ​വി​ശേ​ഷ​ത​ക​ളൂം ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​രേ​സ​മ​യ​ത്ത് സൂ​മി​ൽ കൂ​ടി സ​ദ്യ ക​ഴി​ച്ച​ത് ഒ​രു നൂ​ത​ന വെ​ർ​ച്യു​ൽ അ​നു​ഭൂ​തി പ്ര​ദാ​നം ചെ​യ്തു. സ​ദ്യ​യ്ക്കു​ശേ​ഷം പൊ​തു സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി പ്ര​സി​ഡ​ന്‍റ് വ​റു​ഗീ​സ് ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ.​സി. ജോ​ർ​ജ് ഹൂ​സ്റ്റ​ണ്‍, ഫൊ​ക്കാ​നാ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്, മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഫൊ​ക്കാ​നാ സെ​ക്ര​ട്ട​റി സാ​ജി​മോ​ൻ ആ​ൻ​റ​ണി, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. കോ​വി​ഡ് കാ​ല​ഘ​ട്ടം ലോ​ക​ത്തി​നു സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ശ്ന​ങ്ങ​ൾ വി​ത​ച്ചെ​ങ്കി​ലും മ​ല​യാ​ളി​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റ് വ​ർ​ധി​ക്കു​ക​യെ ചെ​യ്തു​ള്ളു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു കൊ​ണ്ടു ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പ​ല​യി​ട​ത്തും പൊ​ടി​പൊ​ടി​ച്ചു. ലോ​ക​മാ​സ​ക​ല​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ഫൊ​ക്കാ​ന​യു​ടെ ആ​ശം​സ​ക​ൾ അ​ദ്ദേ​ഹം നേ​ർ​ന്നു. മാ​തൃ സം​ഘ​ട​നാ​യ കൈ​ര​ളി ത​ന്നി​ല​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​നു ജോ​ർ​ജി വ​ർ​ഗീ​സ് ന​ന്ദി അ​റി​യി​ച്ചു.

ലി​ബി ഇ​ടി​ക്കു​ള, ഡോ. ​ഷീ​ലാ വ​ർ​ഗീ​സ്, അ​വി​നാ​ഷ് ഫി​ലി​പ്, ഡോ. ​മ​ഞ്ചു സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ൾ പാ​ട്ടു​ക​ൾ പാ​ടി ഓ​ണ​പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി. ഫൊ​ക്കാ​നാ മു​ൻ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നും കൈ​ര​ളി​യു​ടെ സ്ഥാ​പ​ക നേ​താ​വു​മാ​യ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് കൈ​ര​ളി ആ​ർ​ട്സ് ക്ല​ബി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് 19 ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ഫ്ളോ​റി​ഡ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൈ​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2000 മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ​ള്ളി​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ൽ കൂ​ടി​യും മ​ല​യാ​ളി സ്റ്റോ​റു​ക​ളി​ൽ കൂ​ടി​യു​മാ​ണ് കൈ​ര​ളി ആ​ര്ട്സ് സൗ​ജ​ന്യ​മാ​യി മാ​സ്ക് വി​ത​ര​ണം ന​ട​ത്തി​യ​ത്. മി​യാ​മി റെ​സ്ക്യൂ മി​ഷ​നി​ൽ കൂ​ടി 500 ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ​ണം വി​ത​ര​ണം ന​ൽ​കി. റെ​സ്ക്യൂ മി​ഷ​ന്‍റെ പ്ര​ശം​സാ പ​ത്ര​വും കൈ​ര​ളി ആ​ർ​ട്സി​നു ല​ഭി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ചി​ല ആ​ളു​ക​ൾ​ക്ക് ഉ​ദാ​ര​മാ​യ സ​ഹാ​യ​വും കൈ​ര​ളി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു സം​ഭാ​വ​ന​ക​ളും സ്പോ​ണ്‍​സ​ർ​ഷി​പ്പും ന​ൽ​കി​യ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മു​ള്ള ന​ന്ദി ഇ​ത്ത​രു​ണ​ത്തി​ൽ അ​റി​യി​ക്കു​ന്നു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജേ​ക്ക​ബ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ചു സാ​മു​വേ​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജി വ​ർ​ഗീ​സ്