ഡി​വൈ​ൻ മ്യൂ​സി​ക്ക് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു
Thursday, September 17, 2020 10:37 PM IST
ന്യൂ​യോ​ർ​ക്ക്: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ മ്യൂ​സി​ക്ക് സെ​പ്റ്റം​ബ​ർ 19 ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്ക് സ​മ​യം രാ​വി​ലെ 10.30 ന് ​ഓ​ണ്‍​ലൈ​ൻ മീ​ഡി​യ ആ​യ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും പ്ര​മു​ഖ ക്രൈ​സ്ത​വ ഭ​ക്തി​ഗാ​യ​ക​നു​മാ​യ കെ.​ജി. മാ​ർ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ട​ങ്ങി​ൽ മു​ൻ ജേ​ർ​ണ​ലി​സ്റ്റും, മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ കോ​ഴി​ക്കോ​ട് സി​റ്റി ഇ​ട​വ​ക വി​കാ​രി​യും അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നു​മാ​യ റ​വ. സ​ജു ബി.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു. ശ​ബ്ദം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ പ്ര​മു​ഖ ക്രി​സ്തി​യ ഭ​ക്തി​ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​ട്രി മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്നു.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വാ​ഴ്ത്തു​ന്നു യേ​ശു​വേ എ​ന്ന പു​തി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം അ​ന്നേ ദി​വ​സം റി​ലീ​സ് ചെ​യ്യ​പ്പെ​ടു​ന്നു. വി​ൻ​സ് തോ​മ​സി​ന്‍റെ വ​രി​ക​ൾ​ക്ക് ജോ​യ​ൽ തോ​മ​സ് ഈ​ണം ന​ൽ​കി റെ​ജി ഇ​മ്മാ​നു​വേ​ൽ ഓ​ർ​ക്ക​സ്ട്ര​ഷ​ൻ നി​ർ​വ​ഹി​ച്ച ഗാ​നം ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​ട്രി​യാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.

ഡി​വൈ​ൻ മ്യു​സി​ക്ക് എ​ന്ന പ്ര​സ്ഥാ​ന​ത്തെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ന​യി​ക്കു​ന്ന​ത് ന്യു​യോ​ർ​ക്കി​ൽ വ​സി​ക്കു​ന്ന ലാ​ജി തോ​മ​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​മോ​ദ് ആ​ണ്. തി​രു​വ​ല്ലാ പു​റ​മ​റ്റം ക​വു​ങ്ങും​പ്ര​യാ​ർ ചു​മ​ത്ര​വേ​ലി​ൽ ക​ണി​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ്ര​മു​ഖ ഭാ​ഗ​വ​ത​ർ സി.​കെ കു​രു​വി​ള​യു​ടെ കൊ​ച്ചു​മ​ക​ൻ ആ​ണ്.

അ​നേ​ക മ്യു​സി​ക്ക് പ്രോ​ഗ്രാ​മു​ക​ളും, സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഡി​വൈ​ൻ മ്യു​സി​ക്കി​ന്‍റ ബാ​ന​റി​ൽ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​നേ​ക ഗാ​ന​ങ്ങ​ളു​ടെ സി​ഡി ഇ​റ​ക്കു​ക​യും, അ​തോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗാ​യ​ക​ൻ കൂ​ടി​യാ​യ ലാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​ൻ വോ​യി​സ് എ​ന്ന പേ​രി​ൽ വെ​ഡിം​ഗ് ക്വ​യ​റും ന്യു​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​ല പു​തി​യ ഗാ​ന​ങ്ങ​ളും സ​ഹോ​ദ​ര​നാ​യ വി​ൻ​സ് തോ​മ​സ് ത​ന്‍റെ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ര​ചി​ക്കു​ന്ന വ​രി​ക​ളാ​ണ്. സെ​പ്റ്റം​ബ​ർ 19 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഐ ​ല​വ് മൈ ​ജീ​സ​സ് എ​ന്ന ഫെ​യി​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യും ഈ ​പ്രോ​ഗ്രാം കാ​ണാ​വു​ന്ന​താ​ണ്. സൂം ​മീ​റ്റിം​ഗ് ഐ​ഡി: 826 9403 8002, പാ​സ്കോ​ഡ്: 409670.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം