കരിപ്പൂര്‍ വിമാനാപകടം: എംഡിഎഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
Friday, September 18, 2020 4:39 PM IST
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍, ബാഗേജ്, ചികിത്സ എന്നിവ സമയബന്ധിതമായി ലഭിക്കാന്‍ വേണ്ടി മലബാര്‍ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചു.

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കു പറ്റിയവര്‍ എന്നിവരെല്ലാം തന്നെ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരും ഈ കൂട്ടായ്മയുമായി സഹകരിച്ചാണ് അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് സേവനങ്ങള്‍ കാലതാമസം കൂടാതെ എത്തിച്ചത്.

ലഗേജ്, യാത്രാരേഖകള്‍ എന്നിവ തിരിച്ച് കിട്ടുകയും ചികിത്സാ സൗകര്യങ്ങള്‍ മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. ഇനി ആവശ്യം കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാവുക എന്നതാണ്. ഇതിനാവശ്യമായ കാര്യങ്ങള്‍ നിയമവിദഗ്ദരുമായി ആവശ്യമുള്ളപ്പോള്‍ കൂടിയാലോചിച്ച് മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി ജനപ്രതിനിധികളെകൂടി ഉള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സൂം മീറ്റിങ്ങിലൂടെയാണ് എംഡിഎഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കു പറ്റിയവരുമടക്കം നൂറ്റമ്പതോളം പേര്‍ ഇന്നലെ നടന്ന യോഗത്തില്‍ സംബന്ധിച്ചു. എംഡിഎഫ് പ്രസിഡന്‍റ് എസ്.എ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ. നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്, അന്‍സാരി കണ്ണൂര്‍, ഗുലാം ഹുസ്സന്‍ കൊളക്കാടന്‍, അമ്മാര്‍ കിഴുപറമ്പ്, ഡോ. സജ്ജാദ്, എന്നിവരും യാത്രക്കാരുടെ പ്രതിനിധികളും സംസാരിച്ചു. ഒ.കെ. മന്‍സൂര്‍ സ്വാഗതവും സന്തോഷ് വടകര നന്ദിയും പറഞ്ഞു. എംഡിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഇടക്കുനി മോഡറേറ്ററായി യോഗം നിയന്ത്രിച്ചു. എംഡിഎഫ് കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം പി, എം കെ.രാഘവന്‍ എംപി, എളമരം കരിം എംപി, യു.എ നസീര്‍ (ന്യൂയോര്‍ക്ക്) എന്നിവരെ രക്ഷാധികാരികളായും ടി.വി ഇബ്രാഹിം എംഎല്‍എ (ചെയർമാൻ), എസ്.എ അബൂബക്കർ (വർക്കിംഗ് ചെയർമാൻ), റഫീഖ് എരോത്ത്, റഷീദ് നാദാപുരം, പ്രജീഷ് കെ, അബ്ദുറഹീം വയനാട് (വൈസ് ചെയർമാന്മാർ), ആഷിഖ് പെരുമ്പാള്‍ ചങ്ങരംകുളം (ജനറല്‍ കണ്‍‌വീനര്‍), ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍), വി.പി സന്തോഷ് വടകര, ഡോ. സജാദ് മുക്കം, എസ്.എം അലി, വി. അബ്ദുള്‍ ഗഫൂര്‍, എം കെ താഹ (ട്രഷറര്‍) എന്നിവരെ കൺവീനർമാരായും യുഎഇ കോഓര്‍ഡിനേറ്റര്‍മാരായി സി.കെ. സുല്‍ഫീക്കര്‍ അലി, പി.എ. മുര്‍ത്തസ ഫസല്‍, നാസര്‍ കാക്കിരി, സഫ്‌വാന്‍ വടക്കന്‍, എസ്.എം അലി, എം.ടി നൗഷീര്‍, നിയാസ് കൂത്രാടന്‍, ടി.പി. ഇസ്മായില്‍, രഞ്ജിത്ത് പനങ്ങാടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.