ഫോമാ വോട്ടിംഗ് പുരോഗമിക്കുന്നു; പുതിയ ഭാരവാഹികൾ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
Friday, September 25, 2020 8:11 PM IST
ഡാളസ്: ഫെഡറേഷൻ ഓഫ് മലയാളീസ് അസോസിയേഷൻ ഓഫ് അമേരിക്കാസിന്‍റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാൻ വേണ്ടിയുള്ള വോട്ടിംഗ് പുരോഗമിക്കവെ, അന്തിമ ഫലം ഇന്നു വൈകിട്ട് ന്യൂ യോർക്ക് സമയം ആറിന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഫോമാ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം, അവരുടെ സത്യപ്രതിജ്ഞാചടങ്ങും ഇന്നു തന്നെ ക്രമീകരിയ്ക്കും. അഡ്വൈസറി കൗൺസിൽ ചെയർമാനാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളേയും സാക്ഷി നിർത്തി പുതിയ ഭാരവാഹികൾക്ക് ജുഡീഷൽ കൗൺസിൽ ചെയർമാൻ ഭരണഘടനാ കൈമാറും. ചടങ്ങിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നാഷണൽ കമ്മിറ്റിയംഗങ്ങളും പുതിയ ഭരണസമിതിയിലെ നാഷണൽ കമ്മിറ്റിയംഗങ്ങളും നാഷണൽ അഡ്വൈസറി കൗൺസിലും സന്നിഹിതരായിരിക്കും.

സൂം മീറ്റിംഗിൽ കൂടി സംഘടിപ്പിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണവിവരങ്ങൾ ഇതിനോടകം എല്ലാ ഡെലിഗേറ്റുകളെയും അറിയിച്ചിട്ടുണ്ട്. സൂമിലായാലും, വിജയാഹ്ളാദങ്ങൾക്ക് ഒട്ടും കുറവ് ഉണ്ടാകുകയില്ല. വോട്ടിംഗ് പുരോഗതി അറിയുവാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാവർക്കും വോട്ടു രേഖപ്പെടുത്തുവാൻ കഴിയുന്ന നൂതന സാങ്കേതിക സംവിധാനം കുറ്റമറ്റതാണ്. അമേരിക്കൻ പ്രവാസി മലയാളി സംഘടനാ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന ത്രില്ലിലാണ് ഫോമാ ഡെലിഗേറ്റുകൾ.

The zoom details are given below:

Topic: FOMAA 2020 Election Results Announcement
Day: Sep 25, 2020
Time: 06:00 PM EST
05:00 PM CST
03.00 PM PST

Join Zoom Meeting
https://zoom.us/j/92015055222
Meeting ID: 920 1505 5222

റിപ്പോർട്ട്: ബിജു തോമസ് പന്തളം