മാ​ർ​ത്തോ​മ്മ ഫെ​സ്റ്റ് 2020 ശ​നി​യാ​ഴ്ച
Thursday, October 1, 2020 10:44 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ മാ​ർ​ത്തോ​മ്മ ഫെ​സ്റ്റ് 2020 ന​ട​ത്ത​പ്പെ​ടു​ന്നു. ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സി​റ്റി മേ​യ​ർ റോ​ബ​ർ​ട്ട് സി.​ഡാ​യ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന പ്രോ​ഗ്രാം വെ​ർ​ച്ച്വ​ൽ ആ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കീ​ബോ​ർ​ഡ് സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ സ​ഹോ​ദ​ര​ൻ സാം ​ദേ​വ​സ്യ​യു​ടെ മ​ക​നും യൂ​ട്യൂ​ബി​ലൂ​ടെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ കൊ​ച്ചു ഗാ​യ​ക​ൻ സ്റ്റീ​വ​ൻ സാ​മു​വേ​ൽ ദേ​വ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്നും, കൂ​ടാ​തെ വി​വി​ധ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളും മാ​ർ​ത്തോ​മ്മ ഫെ​സ്റ്റ് എ​ന്ന പ​രി​പാ​ടി​യോ​ടൊ​പ്പം ഒ​രു​ക്കു​ന്നു.

മും​ബൈ​യി​ലെ ചു​വ​ന്ന തെ​രു​വി​ൽ ലൈം​ഗീ​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ അ​വ​രു​ടെ അ​പ​മാ​ന​ക​ര​മാ​യ തൊ​ഴി​ലി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച് മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​വാ​ൻ പ്രേ​രി​പ്പി​ക്കു​ക, അ​വ​രു​ടെ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സം ന​ൽ​കി പു​തു​ത​ല​മു​റ​യു​ടെ അം​ഗ​ങ്ങ​ൾ ആ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ മും​ബൈ ഭ​ദ്രാ​സ​നം 1994ൽ ​ആ​രം​ഭി​ച്ച ന​വ​ജീ​വ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക.

നി​രാ​ലം​ബ​രാ​യ എ​ച്ച്ഐ​വി/ എ​യ്ഡ്സ് ബാ​ധി​ത​രെ പ​രി​ച​രി​ക്കു​ക​യും അ​വ​രു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തെ ല​ക്ഷ്യ​മാ​ക്കി മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2000 ൽ ​ആ​രം​ഭി​ച്ച സ്നേ​ഹ​തീ​രം പ്രോ​ജ​ക്ടി​നെ​യും കൂ​ടാ​തെ മ​റ്റു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ത്തോ​മ്മ ഫെ​സ്റ്റ് എ​ന്ന പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന​വ​ജീ​വ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ജി​നു ഈ​പ്പ​ൻ കു​ര്യ​ൻ, സ്നേ​ഹ​തീ​രം മി​ഷ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ റ​വ. ജോ​ണ്‍ വി​ൽ​സ​ണ്‍, കാ​ന​ഡ മോ​ണ്‍​ട്രി​യ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. മോ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കു​ന്ന​തും, സ​ണ്‍​ഡേ സ്കൂ​ൾ, യൂ​ത്ത് ഫെ​ലോ​ഷി​പ്പ്, യു​വ​ജ​ന​സ​ഖ്യം, ക്വ​യ​ർ, സീ​നി​യ​ർ ഫെ​ലോ​ഷി​പ്പ്, നി​റ​വ് തു​ട​ങ്ങി​യ ഇ​ട​വ​ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വെ​ർ​ച്ച്വ​ൽ ആ​യി ഈ ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​യ മാ​ർ​ത്തോ​മ്മ ഫെ​സ്റ്റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ഏ​ബ്ര​ഹാം മാ​ത്യു, സ​ഹ വി​കാ​രി റ​വ.​ബ്ലെ​സി​ൻ കെ.​മോ​ൻ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എ​ബി ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു. യൂ​ട്യൂ​ബ്,www.mtcfb.org/live എ​ന്ന വെ​ബ്സൈ​റ്റ് എ​ന്നി​വ​യി​ലൂ​ടെ ഈ ​പ്രോ​ഗ്രാ​മു​ക​ൾ കാ​ണാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം