കൊ​റോ​ണ വൈ​റ​സ് ഇ​ന്ത്യ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്നി​ല്ല: ട്രം​പ്
Thursday, October 1, 2020 10:46 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡി​നു​മാ​യി ന​ട​ന്ന ചൂ​ടേ​റി​യ ആ​ദ്യ രാ​ഷ്ട്രീ​യ സം​വാ​ദ​ത്തി​ൽ ര​ണ്ടു ത​വ​ണ ട്രം​പ് ഇ​ന്ത്യ​യെ പ​രാ​മ​ർ​ശി​ച്ചു സം​സാ​രി​ച്ചു. എ​ന്നാ​ൽ ര​ണ്ടു പ​രാ​മ​ർ​ശ​ങ്ങ​ളും ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ചി​ല്ല പ​റ​ഞ്ഞ​ത്.

കോ​വി​ഡ് -19 പാ​ൻ​ഡെ​മി​ക്കി​നെ​തി​രാ​യ യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച രാ​ജ്യ​മാ​യി യു​എ​സ് ഉ​യ​ർ​ന്നു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും ജോ ​ബൈ​ഡ​ൻ ഡോ​ണ​ൾ​ഡ് ട്രം​പി​നെ കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ട്രം​പ് ആ ​ആ​ക്ഷേ​പം ചൈ​ന​യി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കും വ​ഴി തി​രി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ചു. ചൈ​ന, റ​ഷ്യ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് -19 ബാ​ധി​ച്ച് എ​ത്ര​പേ​ർ മ​രി​ച്ചു​വെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല ... കാ​ര​ണം അ​വ​ർ കൃ​ത്യ​മാ​യ സം​ഖ്യ ന​ൽ​കു​ന്നി​ല്ല, യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ അ​വ​ർ ന​ൽ​കു​ന്നി​ല്ല - ’ ട്രം​പ് പ​റ​ഞ്ഞു.

ലോ​ക​മെ​ന്പാ​ടു​മാ​യി പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ജീ​വ​ൻ അ​പ​ഹ​രി​ച്ച കൊ​റോ​ണാ വൈ​റ​സി​ന്‍റെ കാ​ര​ണ​ക്കാ​രാ​യ ചൈ​ന​യെ ഡോ​ണ​ൾ​ഡ് ട്രം​പ് ച​ർ​ച്ച​യി​ലു​ട​നീ​ളം കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് സം​സാ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ അ​തി​നാ​ൽ ത​ന്നെ കൊ​റോ​ണ വൈ​റ​സ് മൂ​ലം എ​ത്ര യു​എ​സ് കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത് അ​തും ചൈ​ന മൂ​ല​മാ​ണ് എ​ന്നാ​ണ്.

കോ​വി​ഡ് -19 കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ട്രം​പ് തി​ക​ച്ചും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത് ’ എ​ന്ന് ആ​ക്ഷേ​പി​ച്ച ജോ ​ബൈ​ഡ​ൻ, പ്ര​സി​ഡ​ന്‍റ് ന്ധ​ന്ധ​ഈ വി​ഷ​യ​ത്തി​ൽ ഒ​രു വി​ഡ്ഢി​യാ​ണ് ’ എ​ന്നും പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രു​ടെ​യ​ല്ല, സ്വ​ന്തം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​ള്ള താ​ൽ​പ്പ​ര്യ​മാ​ണ് ട്രം​പി​നു​ള്ള​ത് എ​ന്ന് ബൈ​ഡ​ൻ കു​റ്റ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്