അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഒ​ക്ടോ​ബ​ർ മു​ത​ൽ 19000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്നു
Friday, October 2, 2020 12:07 AM IST
ഫോ​ർ​ട്ട്വ​ർ​ത്ത് (ഡാ​ള​സ്): അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഒ​ക്ടോ​ബ​ർ 1 മു​ത​ൽ 19000 ജീ​വ​ന​ക്കാ​രെ താ​ൽ​ക്കാ​ലി​ക​മാ​യി പി​രി​ച്ചു​വി​ടു​മെ​ന്ന് സി​ഇ​ഒ ഡ​ഗ് പാ​ർ​ക്ക​ർ.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം സാ​ന്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ന്ന എ​യ​ർ​ലൈ​ൻ ഇ​ൻ​ഡ​സ്ട്രി​യെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​ന് ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച പെ ​റോ​ൾ സ​പ്പോ​ർ​ട്ട് സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കു​ക​യും ഇ​തു സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വാ​ഷിം​ഗ്ട​ണി​ൽ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യും ട്ര​ഷ​റ​റി സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ മ​ൻ​ചി​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ അ​വ​സാ​നി​പ്പി​ച്ച​തു​മാ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ക എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് സി​ഇ​ഒ പ​റ​ഞ്ഞു.


ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പെ റോ​ൾ സ​പ്പോ​ർ​ട്ട് തു​ട​ർ​ന്ന് ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഈ ​തീ​രു​മാ​നം ആ​കെ​യു​ള്ള തൊ​ഴി​ൽ മേ​ഖ​ല​യി​ലെ 16 ശ​ത​മാ​ന​ത്തെ ബാ​ധി​ക്കും. ഫോ​ർ​ട്ട്വ​ർ​ത്ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​ലൈ​ൻ ഓ​രോ ദി​വ​സ​വും മി​ല്യ​ൻ ക​ണ​ക്കി​ന് ഡോ​ള​ർ ന​ഷ്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​യ​ർ​ലൈ​ൻ​സി​നു ഇ​തു​വ​രെ 4.1 ബി​ല്യ​ൻ ഡോ​ള​ർ ഗ്രാ​ന്‍റും , ഏ​ഴ് ബി​ല്യ​ൻ ഡോ​ള​ർ ലോ​ണും ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക​മാ​യി പി​രി​ച്ചു​വി​ടു​ന്ന​വ​രെ 6 മാ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചു​വി​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​ഇ​ഒ ഡ​ഗ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ