ഡബ്ല്യുഎംസി സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം 17 ന്
Friday, October 16, 2020 6:00 PM IST
സൗത്ത് ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്‌സി പ്രൊവിൻസ് 2020-22 പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17 നു (ശനി) 11 ന് ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള നിർവഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂമിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ആന്‍റോ ആന്‍റണി എംപി മുഖ്യാതിഥിയായിരിക്കും .

ചടങ്ങിൽ പുതിയ ഭാരവാഹികളായ വിപിൻ കർത്താ ചെയര്‍മാന്‍), അനീഷ് ജെയിംസ് (പ്രസിഡന്‍റ്), .മനോജ് പുരുഷോത്തമൻ (വൈസ് ചെയര്‍മാന്‍: ) , ജോണി കുന്നുംപുറം ( വൈസ് പ്രസിഡന്‍റ്) , ജ്യ്സൺ കാളിയങ്കര (ജനറല്‍ സെക്രട്ടറി ), ജോൺ സാംപ്സൺ ( ട്രഷറര്‍ ), ഗാരി നായർ (പൊളിറ്റിക്കൽ സിവിക് ഫോറം ( പ്രസിഡന്‍റ് ), ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം സെക്രട്ടറി ), സിന്ധു സാംപ്സൺ (വനിതാ ഫോറം സെക്രട്ടറി ), നിക്ക് സാംസൺ (യൂത്ത് ഫോറം പ്രസിഡന്‍റ്), ജിയ ജെയ്സൺ (യൂത്ത് ഫോറം സെക്രട്ടറി ), അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി എബ്രഹാം എന്നിവ ര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും .

തുടർന്നു സൗത്ത് ജേഴ്‌സി, ഹൂസ്റ്റൺ , ഒക് ഹോമ, ഫ്ലോറിഡ , ഷിക്കാഗോ, നോർത്ത് ടെക്സസ്, ഡാളസ് , D .F . W , കലിഫോർണിയ ,മേരിലാൻഡ് ,ഫിലഡൽഫിയ ,ന്യൂജേഴ്‌സി ,ന്യൂയോർക്ക് തുടങ്ങിയ പ്രൊവിൻസുകളിലെ യുവ പ്രതിഭകളുടെ കലാ പരിപാടികളും അരങ്ങേറും.

മീറ്റിംഗിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .

സൂം മീറ്റിംഗ്‌ ഐഡി :825-3521-5400 പാസ് കോഡ് : 105351
ഇവന്‍റ് USA പരിപാടി ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യും .

റിപ്പോർട്ട്: രാജശ്രീ പിന്‍റോ