ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നുവയസുകാരന്‍ മരിച്ചു
Wednesday, October 28, 2020 1:26 AM IST
ഹൂ​​​​സ്റ്റ​​​​ണ്‍ (യു​​​​എ​​​​സ്): ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്നു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ മ​​​​രി​​​​ച്ചു. ഹൂ​​​​സ്റ്റ​​​​ണി​​​​ല്‍നി​​​​ന്ന് 40 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ പോ​​​​ര്‍ട്ട​​​​റി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തി​​​​യ ആ​​​​രു​​​​ടെ​​​​യോ പോ​​​​ക്ക​​​​റ്റി​​​​ല്‍നി​​​​ന്നു താ​​​​ഴെ​​​​വീ​​​​ണ കൈ​​​​ത്തോ​​​​ക്കു​​​​മാ​​​​യി ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ കു​​​​ട്ടി​​​​ക്കു വെ​​​​ടി​​​​യേ​​​​ല്‍ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നെ​​​​ഞ്ചി​​​​ലാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ന്‍ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

കു​​​​ട്ടി​​​​ക​​​​ള്‍ക്ക് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റ 228 സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ഈ ​​​​വ​​​​ര്‍ഷം യു​​​​എ​​​​സി​​​​ല്‍ റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും 97 കു​​​ട്ടി​​​ക​​​ൾ മ​​​​രി​​​​ച്ചെ​​​​ന്നും എ​​​​വ​​​​രി ടൗ​​​​ണ്‍ ഫോ​​​​ര്‍ ഗ​​​​ണ്‍ സേ​​​​ഫ്റ്റി പ​​​​റ​​​​ഞ്ഞു.