ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റം പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ൽ റ​വ. ജോ​ബി ജോ​യി മു​ല്ല​ക്ക​ൽ പ്ര​സം​ഗി​ക്കു​ന്നു
Thursday, October 29, 2020 10:12 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റം ന​ട​ത്തു​ന്ന ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് ടെ​ലി -പ്ര​യ​ർ കൂ​ട്ടാ​യ്മ​യി​ൽ സിഎ​സ്ഐ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ന്യൂ​ജേ​ഴ്സി​യി​ലെ ഇ​മ്മാ​നു​വേ​ൽ സി ​എ​സ്ഐ ഇ​ട​വ​ക​വി​കാ​രി​യു​മാ​യ റ​വ. ജോ​ബി ജോ​യി മു​ല്ല​ക്ക​ൽ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റം 28 -മ​ത് പ്രാ​ർ​ഥ​നാ​യോ​ഗം ഒ​ക്ടോ​ബ​ർ 31 ശ​നി​യാ​ഴ്ച രാ​വി​ലെ 10 നു ​ആ​രം​ഭി​ക്കും.

കൊ​റോ​ണാ വൈ​റ​സി​ന്‍റെ ഭീ​ക​ര​ത​യി​ലൂ​ടെ ലോ​കം ക​ട​ന്നു​പോ​കു​ന്പോ​ൾ പ്ര​തി​സ​ന്ധി​ക​ളെ, ത​ള​രാ​തെ നേ​രി​ടു​വാ​ൻ പ്രാ​ർ​ഥ​ന ആ​വ​ശ്യ​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​ർ പ​ല​രും ന​മ്മെ വി​ട്ടു യാ​ത്ര​യാ​യി. അ​നേ​കം പേ​ര് ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും ക്വാ​റ​ന്‍റീ​നി​ലു​മാ​യി ക​ഴി​യു​ന്നു. ധാ​രാ​ളം പേ​ര് സൗ​ഖ്യം പ്രാ​പി​ച്ചു ഭ​വ​ന​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ന്നു. ആ​ക​സ്മി​ക​മാ​യ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​വാ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണ്. നേ​രി​ട്ട് കാ​ണു​വാ​നോ ആ​ശ്വ​സി​പ്പി​ക്കു​വാ​നോ സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ദൈ​വാ​ശ്ര​യ​ത്തി​ലൂ​ടെ ഈ ​മ​ഹാ ബാ​ധ​യെ​യും ത​ര​ണം ചെ​യ്യു​വാ​ൻ ന​മു​ക്ക് ക​ഴി​യും.

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളി​ൽ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ലെ ബി​ഷ​പ്പ് ഡോ. ​ജോ​ണ്‍​സി ഇ​ട്ടി, ജാ​ക്സ​ണ്‍ ഹൈ​റ്റ്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ തോ​മ​സ്, സി​എ​സ് ഐ ​ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഇ​ട​വ​ക​വി​കാ​രി​യും സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മി​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. സ​ജീ​വ് സു​ഗു ജേ​ക്ക​ബ്, ഹൂ​സ്റ്റ​ണ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​വി​കാ​രി​യും ഓ​ർ​ത്ത​ഡോ​ക്ൾ​സ് റ്റി ​വി ഡ​യ​റ​ക്ട​റു​മാ​യ റ​വ . ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം , പാ​സ്റ്റ​ർ ഡോ . ​ഇ​ട്ടി എ​ബ്ര​ഹാം, പാ​സ്റ്റ​ർ വി​ൽ​സ​ണ്‍ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ക​യും വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക: തോ​മ​സ് റ്റി ​ഉ​മ്മ​ൻ: (631) 796 0064 ; കോ​ര​സ​ണ്‍ വ​ർ​ഗീ​സ് (516) 398 5989.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഉ​മ്മ​ൻ