ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ടീം ​ജേ​താ​ക്ക​ളാ​യി
Thursday, October 29, 2020 10:14 PM IST
ഹൂ​സ്റ്റ​ണ്‍ : ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ (ഐ​സി​ഇ​സി​എ​ച്ച്) എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള എ​ക്യൂ​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ് ഒ​ക്ടോ​ബ​ർ 25 ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു 13 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ചാ​ന്പ്യന്മാരാ​യി. സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ജോ​യ​ൽ മാ​ത്യു (ചാ​ന്പ്യ​ൻ​സ് മോ​ർ​ട്ട്ഗേ​ജ് ) സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി റോ​ബി​ൻ ഫി​ലി​പ്പ് ആ​ൻ​ഡ് ഫാ​മി​ലി സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി നേ​ടി​യ​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് ടീം ​അ​നൂ​പ് എ​ബ്ര​ഹാം സ്പോ​ണ്‍​സ​ർ ചെ​യ്ത ചെ​റു​കാ​ട്ടൂ​ർ ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യ്ക്ക് അ​ർ​ഹ​രാ​യി.

റ​വ. ജേ​ക്ക​ബ്. പി.​തോ​മ​സ് ( വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക), റ​വ.​ഫാ. ബി​ന്നി ഫി​ലി​പ്പ് (വി​കാ​രി,സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച്) എ​ന്നി​വ​ർ ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യി മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക്വി​സ് മ​ൽ​ശ​ര​ത്തി​നു ശേ​ഷം ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഐ​സ​ക്.​ബി. പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. റ​വ. തോ​മ​സ് അ​ന്പ​ല​വേ​ലി​ൽ, റ​വ.​ജേ​ക്ക​ബ്.​പി.​തോ​മ​സ്, റ​വ. കെ.​ബി.​കു​രു​വി​ള. റ​വ. ഫാ.​ബി​ന്നി ഫി​ലി​പ്പ് , റ​വ. റോ​ഷ​ൻ വി.​മാ​ത്യൂ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ക്യൂ​മെ​നി​ക്ക​ൽ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഐ​സ​ക് ബി.​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ജേ​ക്ക​ബ് പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി.​കെ.​മാ​ത്യു, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി പു​ളി​മൂ​ട്ടി​ൽ, പി​ആ​ർ​ഓ റോ​ബി​ൻ ഫി​ലി​പ്പ്, വോ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ·ാ​രാ​യ ജോ​ജോ തു​ണ്ടി​യി​ൽ, ഷീ​ജാ വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൈ​നാ​ൻ വീ​ട്ടി​നാ​ലി​ൽ, ജോ​ണ്‍​സ​ൻ ക​ല്ലും​മൂ​ട്ടി​ൽ, ഡോ.​അ​ന്ന ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ട്രി​നി​റ്റി ഇ​ട​വ​ക​ക​യ്ക്കും മ​ത്സ​ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ട്രി​നി​റ്റി ഇ​ട​വ​ക ഓ​ഡി​യോ വീ​ഡി​യോ ടീ​മി​നും (ജെ​യ്സ​ണ്‍, ടോം, ​വി​നോ​ദ്) പ്ര​ത്യേ​ക ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി