സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റേയും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റേ​യും സം​യു​ക്ത സെ​മി​നാ​ർ
Thursday, October 29, 2020 11:18 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്േ‍​റ​യും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റേ​യും(​സ​തേ​ണ്‍ റീ​ജ​ണ്‍) സം​യു​ക്ത സെ​മി​നാ​ർ ഒ​ക്ടോ​ബ​ർ 31 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഡാ​ള​സ്, സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് ഒ​ക്ക​ല​ഹോ​മ, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഹൂ​സ്റ്റ​ണ്‍, സെ​ന്‍റ് ബേ​സി​ൽ ച​ർ​ച്ച് ഹൂ​സ്റ്റ​ണ്‍, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ച​ർ​ച്ച് മെ​സ്ക്കീ​റ്റ്, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ഓ​സ്റ്റി​ൻ, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ ഡാ​ള​സ് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സെ​മി​നാ​ർ ഈ ​വ​ർ​ഷം പ്രാ​തി​നി​ധ്യം വ​ഹി​ക്കു​ന്ന​ത് ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലാ​ണ്.

ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ മു​ഖ്യ​പ്ര​ഭാ​ഷ​ൻ റ​വ. ഡീ​ക്ക​ൻ ബെ​ന്നി ജോ​ണ്‍ ചി​റ​യി​ൽ(​ന്യൂ​യോ​ർ​ക്ക്) ആ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം വി. ​ലൂ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷ​ത്തി​ന്‍റെ ആ​ത്മീ​യ​ത എ​ന്ന​താ​ണ്.

റ​വ. മാ​ത്യൂ​സ് ഇ​ട​ത്ത​റ കോ​റെ​പ്പി​സ്കോ​പ്പ(​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫെ​ലോ​ഷി​പ്പ്), റ​വ. ഫാ. ​രാ​ജ​ൻ പീ​റ്റ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ് വി​മ​ൻ​സ് ലീ​ഗ്), ഷീ​ജാ ഗീ​വ​ർ​ഗീ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി​മ​ൻ​സ് ലീ​ഗ്), ജെ​യിം​സ് ജോ​ർ​ജ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മെ​ൻ​സ് ഫെ​ലാ​ഷി​പ്പ്), മേ​ഴ്സി അ​ല​ക്സ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, വി​മ​ൻ​സ് ലീ​ഗ്), സോ​ണി ജേ​ക്ക​ബ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്) എ​ന്നി​വ​രാ​ണ് ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഫാ. ​യ​ൽ​ദോ പൈ​ലി(​വി​കാ​രി, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ), റ​വ. ഫാ. ​ഡോ. ര​ൻ​ജ​ൻ മാ​ത്യു(​അ​സി. വി​കാ​രി, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ), ജോ​ണ്‍ സി. ​വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ) മേ​ഴ്സി അ​ല​ക​സ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി വി​മ​ൻ​സ് ലീ​ഗ്), സോ​ണി ജേ​ക്ക​ബ്(​റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി മെ​ൻ​സ് ഫ​ലോ​ഷി​പ്പ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്