ഫൊക്കാന നേതൃമാറ്റ യോഗം 21 ന്
Saturday, November 21, 2020 2:32 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ നേതൃമാറ്റ യോഗം നവംബർ 21ന് (ശനി) രാവിലെ പത്തിന് (ഇ എസ് ടി - ഇന്ത്യൻ സമയം രാത്രി 8.30 ) നടക്കും.

നിലവിലെ പ്രസിഡന്‍റ് മാധവൻ ബി. നായർ ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനമൊഴിയും. 2020 - 2022 കാലയളവിലെ പ്രസിഡന്‍റായി ജോർജി വർഗീസ് യോഗത്തിൽ സ്ഥാനമേൽക്കും.

വെർച്വലായി നടക്കുന്ന നേതൃമാറ്റ യോഗം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് മന്ത്രി കെ.സുധാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി ,അടൂർ പ്രകാശ് എംപി, വി.എസ്.ശിവകുമാർ എംഎൽഎ, ഫാ. ഡേവിഡ് ചിറമ്മൽ, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

യോഗത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള പൂമരം എന്‍റർടൈൻമെന്‍റ് ഗ്രൂപ്പ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഫൊക്കാനയുടെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Join Zoom Meeting
https://us02web.zoom.us/j/89321115398

Meeting ID: 893 2111 5398