അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത​യു​ടെ പോ​ളി​സി ഡ​യ​റ​ക്ട​റാ​യി മാ​ല അ​ഡി​ഗ​യെ നി​യ​മി​ച്ചു
Sunday, November 22, 2020 8:42 PM IST
വാ​ഷിം​ഗ്ട​ണ്‍: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ന്‍റെ പോ​ളി​സി ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ മാ​ല അ​ഡി​ഗ​യെ ജോ ​ബൈ​ഡ​ൻ നി​യ​മി​ച്ചു. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന് പു​റ​മെ വീ​ണ്ടും മ​റ്റൊ​രു യു​വ​തി കൂ​ടെ അ​ധി​കാ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചു. പ്ര​ച​ര​ണ സ​ന്ദ​ർ​ഭ​ത്തി​ൽ ജോ ​ബൈ​ഡ​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യും ക​മ​ല​യു​ടെ​യും ബൈ​ഡ​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യും മാ​ല അ​ഡി​ഗ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു ഇ​തോ​ടെ ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​നി​ക്കാ​ൻ മ​റ്റൊ​രു വ്യ​ക്തി​കൂ​ടെ​യാ​യി.

ഒ​ബാ​മ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ഭ്യാ​സ-​സാ​മ​ശ്കാ​രി​ക വ​കു​പ്പി​ൽ ഡ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും സെ​ക്ര​ട്ട​റി ഓ​പ് സ്റ്റേ​റ്റ്സ് ഓ​ഫീ​സി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​യും ദേ​ശീ​യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​റാ​യും മാ​ല അ​ഡി​ഗ അ​ഭി​മാ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചി രു​ന്നു. അ​ഭി​ഭാ​ഷ​ക കൂ​ടി​യാ​യ മാ​ല അ​ഡി​ഗ ഓ​ബാ​മ​യു​ടെ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ൽ അ​സോ​സി​യേ​റ്റ് അ​ഞോ​ർ​ണി​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു

ചി​ക്കാ​ഗോ​യി​ലെ നി​യ​മ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ 2008 ലാ​ണ് ഓ​ബാ​മ​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ ്പ്രാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​ത്. ഇ​ല്ലി​ന​യോ​ഡ് സ്വ​ദേ​ശി​യാ​യ മ​ല യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ന്ന​സോ​ട്ട, ഗ്രി​ന്ന​ൽ കോ​ളേ​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ചി​ക്കാ​ഗോ ലോ ​സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തെ ഉ​ദ്പു​രി ജി​ല്ല​യി​ലെ കു​ന്ദാ​പു​ർ പ​ട്ട​ണ​ത്തി​ൽ നി​ന്നു​ള്ള വാ​സ്ക്കു​ലാ​ർ സ​ർ​ജ​ൻ ഡോ ​ര​മേ​ശ് അ​ഡി​ഗ യു​ടെ​യും വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ജ​യാ അ​ഡി​ഗ​യു​ടെ​യും മ​ക​ളാ​ണ് മാ​ല .

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ