ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് മൃ​ത​ശ​രീ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ഫ്രീ​സ​ർ ട്ര​ക്കി​ൽ
Monday, November 23, 2020 9:55 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ നൂ​റു​ക​ണ​ക്കി​ന് മൃ​ത​ശ​രീ​ര​ങ്ങ​ൾ ഇ​പ്പോ​ഴും വ​ലി​യ ഫ്രീ​സ​ർ ട്ര​ക്കു​ക​ളി​ൽ ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏ​പ്രി​ൽ മാ​സ​ത്തി​നു​ശേ​ഷം മ​രി​ച്ച​വ​രു​ടെ 650 മൃ​ത​ശ​രീ​ര​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​യും സം​സ്കാ​ര ചെ​ല​വു​ക​ൾ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തേ​യും ട്ര​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ​തോ​ടെ മ​രി​ച്ച​വ​രു​ടെ ശ​രീ​ര​ങ്ങ​ൾ വേ​ണ്ട​തു​പോ​ലെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഴ്സ് ഓ​ഫി​സും അ​റി​യി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് ശ​രീ​ര​ങ്ങ​ൾ ഇ​തി​ന​കം ഹാ​ർ​ട്ട് ഐ​ല​ൻ​ഡി​ൽ സം​സ്ക​രി​ച്ച​താ​യി മേ​യ​ർ ബി​ൽ ഡി ​ബ്ലാ​സി​യൊ അ​റി​യി​ച്ചു. പാ​ൻ​ഡ​മി​ക്ക് പൂ​ർ​ണ​മാ​യും വി​ട്ടു​മാ​റു​ന്ന​തു​വ​രെ സ്റ്റോ​റേ​ജ് ഫെ​സി​ലി​റ്റി​ക​ളി​ൽ ത​ന്നെ മൃ​ത​ശ​രീ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

ഏ​പ്രി​ൽ ഒ​ന്നി​ന് 1,941 മ​ര​ണ​മാ​ണ് ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം സം​ഭ​വി​ച്ച​ത്. ഹാ​ർ​ട്ട് ഐ​ല​ൻ​ഡി​ൽ കൂ​ട്ട​മാ​യി മൃ​ത​ശ​രീ​ര​ങ്ങ​ൾ അ​ട​ക്കം ചെ​യ്തു എ​ന്ന വാ​ർ​ത്ത​വ​ന്ന​തോ​ടെ, ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ ഉ​റ​പ്പു ന​ൽ​കി.

മൃ​ത​ശ​രീ​രം ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 6,500 ഡോ​ള​റാ​ണെ​ന്നു ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ഫൂ​ണ​റ​ൽ ഡ​യ​റ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. ന​വം​ബ​ർ 23 ഞാ​യ​റാ​ഴ്ച വ​രെ ന്യൂ​യോ​ർ​ക്കി​ൽ 278956 കോ​വി​ഡ്19 ബാ​ധി​ത​രും 19537 മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ