ബൈ​ഡ​ൻ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും
Monday, November 23, 2020 10:33 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ന​വം​ബ​ർ 24 ചൊ​വ്വാ​ഴ്ച ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബൈ​ഡ​ൻ നി​യ​മി​ച്ച വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് റോ​ണ്‍ ക്ലെ​യ്ൽ പ​റ​ഞ്ഞു. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ നേ​രി​ട്ടു ത​ന്നെ ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​തു​വ​രെ നി​ങ്ങ​ൾ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് റോ​ണ്‍ അ​റി​യി​ച്ചു.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കാ​ല​ഘ​ട്ട​ത്തി​ന​നു​സൃ​ത​മാ​യ ഒ​രു ഗ​വ​ണ്‍​മെ​ന്‍റി​നെ​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന് ബൈ​ഡ​നും സൂ​ച​ന ന​ൽ​കി. പെ​ന്‍റ​ഗ​ണ്‍ ലീ​ഡാ​യി ച​രി​ത്ര​ത്തി​ലാ​ദ്യം ഒ​രു വ​നി​ത​യെ നി​യ​മി​ക്കു​ന്ന സാ​ധ്യ​ത ത​ള്ളി​ക​ള​യാ​നാ​കി​ല്ല. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ഇ​തു​വ​രെ വൈ​റ്റ് ഹൗ​സി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​റി​യി​ച്ചു.

ബൈ​ഡ​ന്‍റെ ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നെ​ഞ്ചാ​ണ്. ഇ​തി​നു പു​റ​മെ വൈ​സ്പ്ര​സി​ഡ​ന്‍റും ക്യാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 50 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പൂ​ർ​ണ​മാ​യും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ബൈ​ഡ​ന്‍റെ വി​ജ​യം യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും ട്രം​പ് ഇ​തു​വ​രെ പ​രാ​ജ​യം സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​നെ ചോ​ദ്യം ചെ​യ്തു വി​വി​ധ കോ​ട​തി​ക​ളി​ൽ കേ​സ് നി​ല​വി​ലു​ള്ള​തി​നാ​ൽ, പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ അ​വ​സാ​ന തീ​രു​മാ​നം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ