ഡിഎഫ് ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിംഗ് സംഘടിപ്പിച്ചു
Monday, November 30, 2020 7:04 PM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് സൂം വഴി നടത്തിയ താങ്ക്സ് ഗിവിംഗ് ഒത്തുകൂടൽ ഹൃദയ സ്പർശമായി . ഫീഡ് അമേരിക്ക പ്രോഗ്രാം വഴി റീജൺ നേതാക്കളായ സുധീർ നമ്പ്യാരും പിന്‍റോ കണ്ണമ്പള്ളിയും മുൻ കൈ എടുത്തു വിവിധ പ്രൊവിൻസുകൾ വഴി സമാഹരിച്ച തുകയിൽ നിന്നും ഇരുപത്തയ്യായിരം മീൽസ് നൽകുവാൻ സാധിച്ചത് അഭിനന്ദനാർഹമാണെന്നു ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള പറഞ്ഞു.

അഡ്വൈസറി ബോർഡ് മെമ്പറും അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്‍റുമായ പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഓപ്പണിംഗ് പ്രയർ നടത്തി. മുഖ്യ അഥിതികളായി പങ്കെടുത്ത ഡിസ്ട്രിക്ട് 113 സ്റ്റേറ്റ് പ്രതിനിധി റേട്ടാ ബൊവെർസ്, റവ. ഡോ. ഡീൻ വാട്ടർമാൻ എന്നിവർ താങ്ക്സ് ഗിവിംഗ് സന്ദേശം നൽകി. ജൂബിലി ആഘോഷിക്കുന്ന വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന താങ്ക്സ്ഗിവിംഗ് പ്രോഗ്രാമിൽ ക്ഷണം കിട്ടിയതിൽ താൻ സന്തോഷിക്കുന്നു എന്നും പുതിയ വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ കോവിഡിന്‍റെ മഹാ മാരിയിലും പ്രവർത്തനങ്ങൾ അഭംഗുരം തുടരുവാൻ കഴിയട്ടെയെന്നും ഇരു നേതാക്കളും ആശംസിച്ചു.

പാസ്റ്റർ ഡീൻ വാട്ടർമാൻ "ഈ മഹാമാരിയിലും ദൈവം നമ്മെ കാത്തു സൂക്ഷിക്കുമ്പോൾ എങ്ങനെ നന്ദി പറയാൻ കഴിയാതിരിക്കും" ."നാം അർഹിക്കുന്നതിലുമുപരി ദൈവം നമുക്ക് നന്മകൾ നൽക്കിയിരിക്കുന്നു :"സങ്കീർത്തനം 150 തിൽ ദാവീദ് പറയുന്നത് പോലെ ജീവനുള്ള ഏവരും ദൈവത്തെ സ്തുതിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.. 1861 -1865 ൽ അമേരിക്കയിൽ നടന്ന സിവിൽ യുദ്ധത്തിന്‍റെ നടുവിൽ പ്രസിഡന്‍റ് എബ്രഹാം ലിങ്കൺ ആണ് നവംബർ മാസം പിൽഗ്രിംസിനോടും നേറ്റീവ് അമേരിക്കൻസിനോടും താങ്ക്സ് ഗിവിംഗ് എല്ലാ വർഷവും ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തതെന്നും ഇന്നും ആചരിക്കപ്പെടുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു

താങ്ക്സ് ഗിവിംഗ് എന്നാൽ ദൈവത്തിനു നന്ദി പറയുക എന്നാണെന്നും ദൈവത്തെ നഗ്ന നേത്രങ്ങൾകൊണ്ട് നേരിൽ കാണാൻ കഴിയുന്നില്ല എങ്കിലും ആ വിശ്വസത്തോടെ മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും സകല സഹ ജീവികൾക്കും നന്ദിയുള്ളവരായിരിക്കണമെന്നും എങ്കിൽ മാത്രമേ ദൈവം നമ്മിൽ പ്രസാദിക്കുകയുള്ളു വെന്നു ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് ഫൗണ്ടറും ഗ്ലോബൽ വൈസ് പ്രസിഡന്‍റുമായി പി.സി. മാത്യു പറഞ്ഞു.

പ്രൊവിൻസ് ചെയർമാൻ സാം മാത്യു സ്വാഗതം ആശംസിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് വർഗീസ് കെ. വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ചെയർമാൻ പ്രഫ. ജോയ് പല്ലാട്ടുമഠം, വൈസ് ചെയർ പേഴ്സൺ ലിൻഡ സുനി ഫിലിപ്സ്, വിമൻസ് ഫോറം ചെയർ പേഴ്സൺ ജെയ്സി ജോർജ്, മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്സ് തോമസ്, റീജൺ പ്രസിഡന്‍റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, വൈസ് ചെയർ ശാന്താ പിള്ള, റീജൺ ഓർഗനൈസഷൻ ഡെവലപ്മെന്‍റ് വൈസ് പ്രസിഡന്‍റ് ജോൺസൺ തലച്ചെല്ലൂർ, റീജൺ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത് തുടങ്ങിയ റീജൺ നേതാക്കളും അലക്സ് അലക്സാണ്ടർ ഡാളസ് പ്രൊവിൻസ് ചെയർമാൻ, സുകു വർഗീസ് നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്‍റ് തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

മനോഹരമായ ഗാനങ്ങൾ കൊണ്ട് ഷൂജാ ഡേവിഡ്, മാത്യു മത്തായി, ചാർലി വാരാണത്, സുകു വർഗീസ് തുടങ്ങിയവർ മീറ്റിംഗ് സജീവമാക്കിയപ്പോൾ റിഥം ഓഫ് ഡാളസ് നൃത്തങ്ങൾ കാഴ്ചവച്ചു. മാനേജ്‌മെന്‍റ് സെറിമണി ലിൻഡ സുനി ഫിലിപ്സ് മനോഹരമാക്കി. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ