അ​നി​ൽ മാ​ത്യു മാ​ർ​ത്തോ​മ ഡ​യോ​സേ​ഷ​ൻ അ​സം​ബ്ലി​യി​ലേ​ക്കു ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്നു
Wednesday, December 2, 2020 11:18 PM IST
ഡാ​ള​സ്: ഡാ​ള​സി​ൽ സെ​ന്‍റ് പോ​ൾ മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ നി​ന്നും ഡി​സം​ബ​ർ 12 ന് ​ഡ​യോ​സേ​ഷ​ൻ അ​സം​ബ്ലി​യി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡാ​ള​സി​ലെ പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റും ഓ​ൾ സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് ലീ​ഡ​റു​മാ​യ അ​നി​ൽ മാ​ത്യു ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്നു.

1992 മു​ത​ൽ ഡാ​ള​സി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച അ​നി​ൽ വ​ള​രെ സൗ​മ്യ​നും യു​വ ത​ല​മു​റ​യെ സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന നേ​താ​വാ​ണ്. 1982 മു​ത​ൽ മാ​ർ​ത്തോ​മ ച​ർ​ച് ഓ​ഫ് ഡാ​ള​സി​ന്‍റെ മെ​ന്പ​റും കൂ​ടാ​തെ സെ​ന്‍റ് പോ​ൾ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലും മു​ഖ്യ പ​ങ്കു വ​ഹി​ക്കു​ക​യും വി​വി​ധ ചു​മ​ത​ല​ക​ളും ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യി​ട്ടു​ണ്ട്.

വ​രും ത​ല​മു​റ​യ്ക്ക് സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​ക്കു​ക​യും സ​ഭാ പൈ​തൃ​കം വ​രും ത​ല​മു​റ​യി​ലേ​ക്കു കോ​ട്ടം വ​രാ​തെ കൈ​മാ​റു​ക​യു​മാ​ണു ല​ക്ഷ്യ​മെ​ന്ന് ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​നി​ൽ പ്ര​തി​ക​രി​ച്ചു. ആ​ദ്യ കാ​ല സ​ഭാ വി​ശ്വ​സി​ക​ളെ​യും പ​ട്ട​ക്കാ​രെ​യും മെ​ത്രാ·ാ​രെ​യും സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന അ​നി​ൽ കാ​ല​ത്തി​നു അ​നു​സ​രി​ച്ചു​ള്ള അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും പ​റ​ഞ്ഞു.

ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ൻ​സി​ൽ, അ​നീ​ഷ്, ആ​ശി​ഷ് എ​ന്നി​വ​രോ​ടൊ​പ്പം കു​ടും​ബ​സ​മേ​തം സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ താ​മ​സി​ക്കു​ന്നു. മി​ശ​ഹ​ബാ​മ​വേ​ലം​ബ2020​റ​ല​ര02.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു