ഫ്ളോ​റി​ഡ​യി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു
Wednesday, December 2, 2020 11:23 PM IST
ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു മി​ല്യ​ണ്‍ ക​വി​യു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന​മാ​യി ഫ്ളോ​റി​ഡ. ഡി​സം​ബ​ർ 1 ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് 8847 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,008,166 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ 18,679. ഒ​രു മി​ല്യ​ണ്‍ കേ​സു​ക​ൾ ക​വി​ഞ്ഞ മ​റ്റു ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ ടെ​ക്സ​സും ക​ലി​ഫോ​ർ​ണി​യ​യു​മാ​ണ്.

26 ദി​വ​സ​ത്തി​നു​ശേ​ഷം ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ന്ന​തി​ന് സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​തു കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​യു​ടെ നൂ​ത​ന ച​രി​ത്ര​ത്തി​ൽ കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് ഏ​റ്റ​വും വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണെ​ന്നു ഗ​വ​ർ​ണ​ർ റോ​ണ്‍ ഡി​സാ​ന്‍റി​സ് പ​റ​യു​ന്നു.

മാ​സ്ക് ധ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ഗ​വ​ർ​ണ​ർ ത​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കി. മാ​സ്ക് ധ​രി​ക്കു​ക എ​ന്ന മാ​ൻ​ഡേ​റ്റി​നോ​ട് ഞാ​ൻ വി​യോ​ജി​ക്കു​ന്നു. അ​തു വ​ർ​ക്ക് ചെ​യ്യു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പാ​ൻ​ഡ​മി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ൻ​ഡേ​റ്റ് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഫൈ​ൻ ഇ​ടാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​സി​പ്പാ​ലി​റ്റി​ക​ളു​ടെ ഉ​ത്ത​ര​വ് ഒ​രാ​ഴ്ച കൂ​ടി ത​ട​ഞ്ഞു​കൊ​ണ്ടു ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ടു.

സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ഫ്ളോ​റി​ഡ​യി​ലെ റ​സ്റ്റ​റ​ന്‍റു​ക​ളും ബാ​റു​ക​ളും 100 ശ​ത​മാ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ