ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​നു​മോ​ദ​ന​വും ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​വും ശ​നി​യാ​ഴ്ച
Thursday, December 3, 2020 11:04 PM IST
ന്യു​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ​യ്ക്ക് അ​നു​മോ​ദ​ന​വും ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്നു.

ഡി​സം​ബ​ർ 5 ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്ക് സ​മ​യം രാ​വി​ലെ 8.30 ന് ​ന്യു​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ശു​ശ്രു​ഷ​ക​ൾ​ക്ക് ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കാ​ലം ചെ​യ്ത ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ഇ​രു​പ​ത്തി​യ​ണ്ടാ​മ​ത് മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി ന​വം​ബ​ർ 14 ന് ​സ്ഥാ​നാ​രോ​ഹ​ണം ചെ​യ്ത് ചു​മ​ത​ല​യേ​റ്റ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ​യെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പേ​രി​ൽ അ​നു​മോ​ദി​ക്കു​ന്നു.

ഡി​സം​ബ​ർ 5 ന് ​എ​ഴു​പ​താം വ​യ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ അ​ന്നേ ദി​വ​സം ജ·​ദി​ന കേ​ക്ക് മു​റി​ച്ചു​കൊ​ണ്ട് തു​ട​ക്കം കു​റി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ ഇ​ട​വാം​ഗ​മാ​യ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​നെ പ്ര​സ്തു​ത ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ.​ഫി​ലി​പ്പ് വ​ർ​ഗീ​സ്, ലി​ൻ ആ​ൻ കീ​രി​ക്കാ​ട്ട്, ഡോ. ​സാ​ക് വ​ർ​ഗീ​സ്, വ​ർ​ക്കി എ​ബ്ര​ഹാം, ഡോ. ​മാ​ത്യു ടി. ​തോ​മ​സ്, ഡോ. ​അ​നി​ൽ വ​ർ​ഗീ​സ്, സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി ജോ​സ​ഫ്, വി​കാ​രി ജ​ന​റാ​ൾ റ​വ.​പി.​ടി തോ​മ​സ്, റ​വ.​സ​ജി​ത്ത് തോ​മ​സ് ജോ​ണ്‍, ഫി​ലി​പ്പ് തോ​മ​സ് സി​പി​എ എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കും.

നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ദ്രാ​സ​ന​ത്തി​നു​വേ​ണ്ടി സെ​ക്ര​ട്ട​റി റ​വ. മ​നോ​ജ് ഇ​ടു​ക്കു​ള അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽwww.youtube.com/ marthoma media എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ ഏ​വ​ർ​ക്കും ത​ത്സ​മ​യം പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ള​ല​ഹ​ശ​ര​ശ​മേ​ശേീി​ബ2020​റ​ല​ര03.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം