മാ​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് വെ​ടി​യു​തി​ർ​ത്തു; മാ​റി​ൽ വെ​ടി​യേ​റ്റു മ​റ്റൊ​രു വേ​ട്ട​ക്കാ​ര​ൻ മ​രി​ച്ചു
Thursday, December 3, 2020 11:16 PM IST
മി​നി​സോ​ട്ട: മാ​നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് വേ​ട്ട​ക്കാ​ര​ൻ വെ​ടി​യു​തി​ർ​ത്ത​ത് മ​റ്റൊ​രു വേ​ട്ട​ക്കാ​ര​ന്‍റെ മാ​റി​ലേ​ക്ക്. നോ​ർ​ത്തേ​ണ്‍ മി​നി​സോ​ട്ട​യി​ൽ വേ​ട്ട​യ്ക്കി​റ​ങ്ങി​യ റെ​ഡ്ബി (33) ആ​ണു മാ​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു മ​റ്റൊ​രു വേ​ട്ട​ക്കാ​ര​നാ​യ ലു​ക്കാ​സ് ഡ്യു​ഡ്ലി (28) യു​ടെ മാ​റി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യേ​റ്റ് വീ​ണ ലൂ​ക്കാ​സ് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ ന​വം​ബ​ർ 30 തി​ങ്ക​ളാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി. ബെ​ൽ​ട്രാ​മി കൗ​ണ്ടി​യി​ലു​ള്ള പ​പോ​സ്ക്കി​യി​ലാ​ണ് സം​ഭ​വം.

വെ​ടി​യേ​റ്റ ലൂ​ക്കാ​സ് ഇ​രു​ളി​ൽ പോ​ലും ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ന​വം​ബ​ർ 5ന് ​ലൂ​ക്കാ​സി​നെ ജ​യി​ലി​ൽ നി​ന്നും വി​ട്ട​യ​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​തൊ​രു ഫ​യ​ർ ആ​മും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു കോ​ർ​ട്ട് ഉ​ത്ത​ര​വും ലൂ​ക്കാ​സി​നു ന​ൽ​കി​യി​രു​ന്നു.

വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഇ​ള​ക്കം ക​ണ്ട​തി​നെ തു​ട​ർ​ന്ന് റെ​ഡ്ബി റൈ​ഫി​ളി​ൽ നി​ന്നും ഒ​രു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. വെ​ടി​യു​ടെ ശ​ബ്ദം നി​ല​ച്ച​തോ​ടെ ഉ​യ​ർ​ന്ന നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ വെ​ടി​യേ​റ്റു വീ​ണ​ത് ലൂ​ക്കാ​സാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സി​നെ വി​ളി​ച്ചു വി​വ​രം അ​റി​യി​ച്ചു.

പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റെ​ഡ്ബി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കു​ക​യും വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു. റെ​ഡ്ബി​യു​ടെ പേ​രി​ൽ കേ​സ്‌​സെ​ടു​ക്ക​ണ​മോ എ​ന്നു തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നു ബെ​ൽ​ട്രാ​മി കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് പ​റ​ഞ്ഞു. മാ​നു​ക​ളെ വേ​ട്ട​യാ​ടു​ന്ന സീ​സ​ണ്‍ ഈ​യി​ടെ​യാ​ണ് അ​വ​സാ​നി​ച്ച​തെ​ന്നും ഓ​ഫി​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ