പ്രഥമ ടൈം ‘കിഡ് ഓഫ് ദ ഇയർ’ ഗീതാഞ്ജലി റാവു
Saturday, December 5, 2020 8:10 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ടൈം ​​​​മാ​​​​ഗ​​​​സി​​​​ന്‍റെ പ്ര​​​​ഥ​​​​മ ‘കി​​​​ഡ് ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ (വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ബാല വ്യ​​​​ക്തി​​​​ത്വം)’ പു​​​​ര​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ ഗീതാ​​​​ഞ്ജ​​​​ലി റാ​​​​വു(15)​​​​വി​​​​ന്. കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ലെ ഈ​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​വും സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ആ​​​​പ്പു​​​​മെ​​​​ല്ലാം ഈ ​​​​കു​​​​ട്ടി​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​യു​​​​ടെ സൃ​​​​ഷ്ടി​​​​ക​​​​ളാ​​​​ണ്.

യു​​​​എ​​​​സി​​​​ൽ​​​​നി​​ന്നു നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ട 5,000 കു​​​​ട്ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​ണു കൊ​​​​ള​​​​റാ​​​​ഡോ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഗീതാ​​​​ഞ്ജ​​​​ലി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​ൻ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്ക​​​​ലാ​​​​ണ് തന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ന​​​​ടി​​​​യും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​മാ​​​​യ ആ​​​​ഞ്ജ​​​​ലീ​​​​ന ജോ​​​​ളി​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ഗീതാഞ്ജ​​​​ലി പ​​​​റ​​​​ഞ്ഞു. ടി​​​​വി​​​​യിലും മ​​​​റ്റും നി​​​​ര​​​​ന്ത​​​​രം കാ​​​​ണി​​​​ക്കു​​​​ന്ന വെ​​​​ളു​​​​ത്ത​​​​വം​​​​ശ​​ജ​​​​നാ​​​​യ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന​​​​ല്ല താ​​​​നെ​​​​ന്നും അവൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന പ്ര​​​​തി​​​​ഭ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​ണ് ‘കി​​​​ഡ് ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ’ പു​​​​ര​​​​സ്കാ​​​​രം ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ന​​​​ല്കു​​​​ന്ന​​​​തെ​​ന്നു ടൈം ​​​​മാ​​​​ഗ​​​​സി​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. ടൈ​​​​മി​​​​ന്‍റെ പേ​​​​ഴ്സ​​​​ൺ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ക്കും. പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പോ​​​​രാ​​​​ടു​​​​ന്ന സ്വീ​​​​ഡി​​​​ഷ് ബാ​​​​ലി​​​​ക ഗ്രേ​​​​റ്റ തു​​​​ൻ​​​​ബെ​​​​ർ​​​​ഗ് ആ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ പേ​​​​ഴ്സ​​​​ൺ.