യു​​​എ​​​സി​​​ൽ ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം വ​​​നി​​​തയുടെ വധശിക്ഷ നടപ്പാക്കി
Wednesday, January 13, 2021 11:13 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം യു​​​എ​​​സി​​​ൽ വ​​​നി​​​ത​​​യെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്കി. 2004ൽ ​​​ഗ​​​ർ​​​ഭി​​​ണി​​​യെ വ​​​യ​​​റു​​​കീ​​​റി കൊ​​ല​​പ്പെ​​ടു​​ത്തി കു​​​ഞ്ഞു​​​മാ​​​യി ക​​​ട​​​ന്നു​​ക​​​ള​​​ഞ്ഞ ലി​​​സാ മോ​​​ണ്ട്ഗോ​​​മ​​​റി(52)​​​യെ ഇ​​​ന്ത്യാ​​​ന​​​യി​​​ലെ റ്റെ​​​റെ ഹൂ​​​ട്ട് ജ​​​യി​​​ലി​​​ൽ​​​വ​​​ച്ച് വി​​​ഷം​​​കു​​​ത്തി​​​വ​​​ച്ചു വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ലി​​​സ​​​യു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം പ​​​രി​​​ഗ​​​ണി​​​ച്ച് ഇ​​​ന്ത്യാ​​​ന​​​യി​​​ലെ ജ​​​ഡ്ജി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്റ്റേ ​​​സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​യ​​ത്.