സ​മീ​റാ ഫ​സ്ലി ഇ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ
Monday, January 18, 2021 11:21 PM IST
ന്യു​യോ​ർ​ക്ക്: ​ബൈ​ഡ​ൻ-​ഹാ​രി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഇ​ന്ത്യ​ൻ കാ​ശ്മീ​രി കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള സ​മീ​റാ ഫ​സ്ലി​യെ നാ​ഷ​ന​ൽ ഇ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ഇ​തോ​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഒ​രു ഡ​സ​ണി​ല​ധി​കം പേ​ർ​ക്ക് സു​പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​യോ, നോ​മി​നേ​ഷ​ൻ ല​ഭി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

സ​മീ​റാ ഇ​തി​നു മു​ന്പു ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് അ​റ്റ്ലാ​ന്‍റാ എ​ൻ​ഗേ​ജ്മെ​ന്‍റ് ഫോ​ർ ക​മ്മ്യൂ​ണി​റ്റി ആ​ന്‍റ് എ​ക്ക​ണോ​മി​ക് ഡ​വ​ല​പ്പ്മെ​ന്‍റി​ൽ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. കാ​ശ്മീ​രി​ൽ ജ​നി​ച്ച ഡോ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫി​ന്േ‍​റ​യും റ​ഫി​ക്ക ഫ​സ്ലി​യു​ടേ​യും മ​ക​ളാ​ണ് സ​മീ​റ. 1970 ലാ​ണ് മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ബ​ഫ​ല്ലോ​യി​ലാ​ണ് സ​മീ​റ​യു​ടെ ജ​ന​നം. യെ​യ്ൽ ലൊ ​സ്കൂ​ൾ, ഹാ​ർ​വാ​ർ​ഡ് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

സ​മീ​റ​യു​ടെ നി​യ​മ​ന​ത്തി​ൽ മാ​തൃ​സ​ഹോ​ദ​ര​ൻ റൗ​ഫ് ഫ​സ്ലി അ​ഭി​മാ​നി​ക്കു​ന്ന​താ​യും, കാ​ശ്മീ​രി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണെ​ന്നും റൗ​ഫ് പ​റ​ഞ്ഞു. കാ​ശ്മീ​ർ താ​ഴ്വ​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ൽ സ​മീ​റ​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ