മ​റി​യാ​മ്മ തോ​മ​സ് ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി
Tuesday, January 19, 2021 8:13 PM IST
ഡാ​ള​സ്: റാ​ന്നി തീ​യാ​ടി​ക്ക​ൽ കു​റ്റി​ക​ണ്ട​ത്തി​ൽ ത​ണ്ണീ​രാം പൊ​യ്ക​യി​ൽ സി.​എം. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (അ​മ്മു​ക്കു​ട്ടി-72) ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി. പരേത എ​ഴു​മ​റ്റൂ​ർ ക​രോ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: അ​ന്പി​ളി (ഹൂ​സ്റ്റ​ണ്‍), അ​നി​ൽ, ആ​ഷി​ലി (ഇ​രു​വ​രും ഡാ​ള​സ്).
മ​രു​മ​ക്ക​ൾ: വി​നോ​ദ്, സോ​ണി​യ, സ​ജേ​ഷ്.
സ​ഹോ​ദ​രി​മാ​ർ: കു​ഞ്ഞൂ​ഞ്ഞ​മ്മ (എ​ഴു​മ​റ്റൂ​ർ), ആ​നി​യ​മ്മ (ന്യു​യോ​ർ​ക്ക്), ജോ​ളി (ക​ല്ലൂ​പ്പാ​റ).


ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പ​രേ​ത പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ളം ഈ​സ്റ്റ് ഹൂ​സ്റ്റ​ണ്‍ റീ​ജ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി 23 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ഇ​ർ​വിം​ഗ് സെ​ന്‍റ്.​ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ(1627 E Shady Grove Rd, Irving, Tx 75060) ​വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​തും തു​ട​ർ​ന്ന് സം​സ്കാ​രം ഇ​ർ​വിം​ഗ് ഓ​ക്ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ (1413 E lrving Blvd, Irving,Tx 75060).

​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ https://youtu.be/y1Y20z1VyJ0 എ​ന്ന യൂ​ട്യൂ​ബ് ലി​ങ്കി​ലൂ​ടെ ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ജേ​ഷ് - 972 809 0926

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം