ഡെ​ല​വെ​യ​റി​നോ​ട് വി​കാ​ര നി​ർ​ഭ​ര​മാ​യി യാ​ത്ര പ​റ​ഞ്ഞു ബൈ​ഡ​ൻ
Wednesday, January 20, 2021 11:09 PM IST
ഡെ​ല​വെ​യ​ർ: ത​ന്നെ സ്നേ​ഹി​ച്ച, ത​ന്‍റെ ഉ​യ​ർ​ച്ച​യി​ലും താ​ഴ്ച​യി​ലും ഒ​പ്പം നി​ന്ന ഡെ​ല​വെ​യ​ർ സം​സ്ഥാ​ന​ത്തെ ജ​ന​ത്തോ​ടു വി​കാ​രാ​ധീ​ന​നാ​യി യാ​ത്ര പ​റ​ഞ്ഞ്, വാ​ഷിം​ഗ്ട​ണി​ലേ​ക്കു ബൈ​ഡ​ൻ യാ​ത്ര​യാ​യി. അ​ദ്ദേ​ഹം ഇ​ന്നു പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ല്ക്കും. പ്ര​ഥ​മ വ​നി​ത ഡോ. ​ജി​ൽ ബൈ​ഡ​നു​മാ​യി യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു, പ്ര​സം​ഗം കേ​ട്ടു നി​ന്ന​വ​രെ​യും ഈ​റ​ന​ണി​യി​ച്ചു.

കു​ടും​ബ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വി​ല​പ്പെ​ട്ട മൂ​ല്യ​ങ്ങ​ൾ, ഞ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന സ്വ​ഭാ​വ ശ്രേ​ഷ്ഠ​ത, ഇ​തെ​ല്ലാം രൂ​പ​പ്പെ​ട്ട​ത് ഡെ​ല​വ​യ​റി​ൽ നി​ന്നു​മാ​ണെ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി ബൈ​ഡ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 36 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി യു​എ​സ് സെ​ന​റ്റ​റാ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത ഡെ​ല​വ​യ​റി​ൽ നി​ന്നും ഞ​ങ്ങ​ൾ വാ​ഷിം​ഗ്ട​ണി​ലേ​ക്ക് പോ​കു​ന്പോ​ൾ ഒ​രു സ്വ​കാ​ര്യ ദുഃ​ഖം ഞ​ങ്ങ​ളു​ടെ മ​ന​സി​ൽ ഇ​ന്നും ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു​ണ്ട്. ഡെ​ല​വെ​യ​ർ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി​രു​ന്ന ഞ​ങ്ങ​ളു​ടെ മ​ക​ൻ ബ്യു ​ബൈ​ഡ​ൻ ഞ​ങ്ങ​ളോ​ടൊ​പ്പ​മി​ല്ല. 2015 ൽ ​മ​സ്തി​ഷ്ക്ക അ​ർ​ബു​ദ്ധ​ത്തെ തു​ട​ർ​ന്ന് ബ്യു ​ബൈ​ഡ​ൻ വി​ട പ​റ​യു​ക​യാ​യി​രു​ന്നു.

ബ​റാ​ക്ക് ഒ​ബാ​മ പ്ര​സി​ഡ​ന്‍റും, ഞാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ സ്ഥാ​ന​മേ​ൽ​ക്കാ​ൻ വാ​ഷിം​ഗ്ട​ണി​ലേ​ക്ക് ഒ​രു മി​ച്ചു പു​റ​പ്പെ​ട്ട​ത് ട്രെ​യി​നി​ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ആ ​കീ​ഴ്വ​ഴ​ക്കം സു​ര​ക്ഷ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ സാ​ധ്യ​മ​ല്ലെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ