ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും കൺവൻഷനും
Friday, January 22, 2021 6:48 PM IST
ഡാളസ്: ഇർവിംഗ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 24, 25, 26, 27 തീയതികളിൽ മൂന്ന് നോമ്പാചരണവും കൺവൻഷനും നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകനും കോട്ടയം സ്വദേശിയുമായ ഫാ.സഖറിയാ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

ജനുവരി 24 ന് (ഞായർ) വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആണ് ആരംഭിക്കുന്നത്.ഗായക സംഘത്തിന്‍റെ ഗാനശുശ്രൂഷയും, മർത്തമറിയം വനിതാ സമാജത്തിന്‍റെ നേതൃത്വത്തിൽ സങ്കീർത്തന പാരായണ ശുശ്രുഷയും ഈ ദിവസങ്ങളിൽ ഉണ്ടായിക്കും.

സമർപ്പണ പ്രാർഥനാ ശുശ്രൂഷക്ക് പ്ലാനോ സെന്‍റ്സ പോൾ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.തോമസ് മാത്യു നേതൃത്വം നൽകും. സമാപന ദിവസമായ ബുധൻ വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുർബാനയുടെ ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ.ജോൺ കുന്നത്തുശേരിൽ, ഫാ.ജോയൽ മാത്യു എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

നോമ്പാചരണ ശുശ്രൂഷയിലും കൺവൻഷനിലും എല്ലാ വിശ്വാസ സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോൺ കുന്നത്തുശേരിൽ, ട്രസ്റ്റി സ്മിത ഗീവർഗീസ് , സെക്രട്ടറി തോമസ് എം.വർഗീസ്, കൺവീനർ ജോൺസൺ ജേക്കബ് എന്നിവർ അറിയിച്ചു.

ശുശ്രുഷകൾ തത്സമയം ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്കിലൂടെയും, യൂട്യൂബിലൂടെയും, www.tinyurl.com/stgeorgedallas എന്ന ലിങ്കിലൂടെയും ലഭ്യമാണ്.

റിപ്പോർട്ട്: ഷാജി രാമപുരം