സ​ണ്ണി​വെ​യ്ൽ സ്കൂ​ൾ ട്ര​സ്റ്റി ബോ​ർ​ഡി​ൽ ലീ ​മാ​ത്യു​വി​ന് നി​യ​മ​നം
Saturday, January 23, 2021 9:21 PM IST
സ​ണ്ണി​വെ​യ്ൽ: ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ല​യാ​ളി സ​ജി ജോ​ർ​ജ് മേ​യ​ർ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന സ​ണ്ണി വെ​യ്ൽ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് ട്ര​സ്റ്റി ബോ​ർ​ഡി​ൽ മ​ല​യാ​ളി​യാ​യ ലീ ​മാ​ത്യു​വി​ന് നി​യ​മ​നം ല​ഭി​ച്ചു.

ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​ഡ​സ്ട്രി​യി​ൽ പ​തി​നേ​ഴ് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള ലീ ​മാ​ത്യു​വി​നെ ബോ​ർ​ഡം​ഗ​മാ​യി ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സൂ​പ്ര​ണ്ട് ഡ​ഗ് വി​ല്യം​സ് പ​റ​ഞ്ഞു. മ​ഹാ​മാ​രി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ലീ​യു​ടെ സേ​വ​നം സ്കൂ​ളി​നു മു​ത​ൽ കൂ​ട്ടാ​യി​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ഇ​വ​രു​ടെ സേ​വ​നം ഇ​ട​യാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

നി​യ​മ​നം ല​ഭി​ച്ച​തി​ൽ സ​ന്തു​ഷ്ട​യാ​ണെ​ന്ന് ലീ ​മാ​ത്യു പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗ​ക്കാ​രെ​യും ഉ​ൾ​കൊ​ള്ളു​ന്ന​തി​ന് ട്ര​സ്റ്റി ബോ​ർ​ഡ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ലീ ​പ​റ​ഞ്ഞു. സ​ണ്ണി വെ​യ്ൽ ബെ​യ്ല​ർ സ്ക്കോ​ട്ട് ആ​ൻ​ഡ് വൈ​റ്റ് ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ ​മാ​ത്യു നാ​ഴ്സി​ങ്ങി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

സ​ണ്ണി വെ​യ്ൽ എ​ലി​മെ​ന്‍റ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മി​ലി​യ, ന​ഥ​നി​യേ​ൽ, ഭ​ർ​ത്താ​വ് ജോ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് മു​ൻ ട്ര​സ്റ്റി ജോ​ണ്‍ മാ​ത്യു, ഗ്രേ​സി​കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ണി​ന്‍റെ ഭാ​ര്യ​യാ​ണ് ലീ ​മാ​ത്യു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ