ഭ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം ബൈ​ഡ​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് ആ​ർ​ട്ടി​ക്കി​ൾ ഫ​യ​ൽ ചെ​യ്ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി
Saturday, January 23, 2021 9:23 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഭ​ര​ണ​ത്തി​ലേ​റി ര​ണ്ടാം ദി​വ​സം പ്ര​സി​ഡ​ന്‍റ് ജേ ​ബൈ​ഡ​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റി​നു ത​യാ​റാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി. ഇം​പീ​ച്ച്മെ​ന്‍റ് ആ​ർ​ട്ടി​ക്ക​ൾ ഒൗ​ദ്യോ​ഗീ​ക​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഫ​യ​ൽ ചെ​യ്ത​ത് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യേ​യും പ്ര​സി​ഡ​ന്‍റ​നെ​യും കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി.. അ​റ്റ്ലാ​ന്‍റ​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ അം​ഗം മ​ർ​ജോ​രി ടെ​യ്ല​റാ​ണ് ഇം​പീ​ച്ച്മെ​ന്‍റ് ആ​ർ​ട്ടി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യി​ൽ ഇ​രി​ക്കു​ന്ന​തി​ന് ബൈ​ഡ​ൻ അ​യോ​ഗ്യ​നാ​ണെ​ന്നും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ അ​ഴി​മ​തി​ക​ൾ വ​ള​രെ ഗു​രു​ത​ര​മാ​ണെ​ന്നും, വി​ദേ​ശ എ​ന​ർ​ജി ക​ന്പ​നി​ക​ളി​ൽ നി​ന്നും വ​ൻ തോ​തി​ൽ പ​ണം സ്വീ​ക​രി​ച്ചു​വെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ത​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഉ​ക്രെ​യ്ൻ ഗ​വ​ണ്‍​മെ​ന്‍റി​നു​ള്ള 100 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം ത​ട​ഞ്ഞു​വ​യ്ക്കു​മെ​ന്ന് ഭീ​ഷി​ണി​പ്പെ​ടു​ത്തി​യെ​ന്നും ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ വൈ​റ്റ് ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന​ത് രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷി​ണി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ർ​ട്ടി​ക്കി​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ