ന്യൂജേഴ്സി: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു കൊണ്ട് ന്യൂജേഴ്സി സംസ്ഥാനത്തു നോർത്ത് ജേഴ്സി പ്രോവിന്സിനു രൂപം കൊടുത്തതായി ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് പി. സി. മാത്യു, റീജണ്‍ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് ജോണ്സൻ തലച്ചെല്ലൂർ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, റീജിയൻ പ്രസിഡന്റ് സുധിർ നന്പിയാർ, ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ മുതലായവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രൊവിൻസ് രൂപീകരണത്തിന് മുഖ്യ ചുക്കാൻ പിടിച്ച റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, സുധിർ നന്പിയാർ, പിന്േറാ കണ്ണന്പള്ളി അനുമോദനം അർഹിക്കുന്നു എന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള എന്നിവർ അറിയിച്ചു.
പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്സി പ്രൊവിൻസിനു ആശംസകൾ നേർന്നുകൊണ്ട് വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ നേതാക്കളുടെ പ്രത്യേക നിറമാർന്ന ഫ്ളയർ ഇറക്കി.
ബ്രിട്ടീഷ് കൊളംബിയ, ടൊറോന്േറാ, ന്യൂയോർക്ക് സൗത്ത് ജേഴ്സി, ന്യൂജേഴ്സി ഓൾ വിമൻസ്, ഫ്ളോറിഡ, ഷിക്കാഗോ, ഹൂസ്റ്റണ്‍, ജോർജിയ, ഡാളസ്, ഡിഎഫ്ഡബ്ല്യൂ, നോർത്ത് ടെക്സസ്, കാലിഫോർണിയ പ്രൊവിൻസുകൾ കൂടാതെയാണ് നോർത്ത് ജേഴ്സിയിൽ പ്രൊവിൻസ് രൂപികരിച്ചത്.
പ്രസ്തുത പ്രോവിൻസിന്റെ ഉദ്ഘാടനം ജനുവരി 26ന് വൈകിട്ട് സെൻട്രൽ ടൈം എഴിന് വഴി സൂം നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പി.സി. മാത്യു