വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​വും നോ​ർ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​ന​വും
Monday, January 25, 2021 11:01 PM IST
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ സ​മ​യം ഏ​ഴി​ന് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​വും പു​തു​താ​യി രൂ​പം കൊ​ടു​ത്ത നോ​ർ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ടും.

മു​ൻ എം​പി​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ജോ​സ്. കെ. ​മാ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും. മ​നോ​ര​മ ന്യൂ​സ് മേ​ക്ക​ർ 2020 ഫൈ​ന​ലി​സ്റ്റി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ജോ​സ് കെ. ​മാ​ണി​യു​ടെ നി​റ​സാ​ന്നി​ധ്യം ച​ട​ങ്ങി​ന് ആ​ക​ർ​ഷ​ക​മാ​കും.

വി​ശി​ഷ്ടാ​തി​ഥി മു​ൻ ഡി​ജി​പി. ജേ​ക്ക​ബ് പു​ന്നൂ​സ് മു​ഖ്യ പ്ര​സം​ഗം ന​ട​ത്തും. ത​ന്‍റെ പ​രി​ച​യ സ​ന്പ​ത്തു​കൊ​ണ്ടും വാ​ക്ചാ​തു​ര്യം കൊ​ണ്ടും ലോ​കം എ​ന്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ ക​ണ്ണി​ലു​ണ്ണി ആ​യി മാ​റി​യ മു​ൻ ഡി​ജി​പി. സ​ദ​സി​നെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല അ​നു​ഭ​വ സ​ന്പ​ത്താ​കും സ​ദ​സ്യ​ർ​ക്കെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കു​വാ​ൻ ഫ്ലാ​വെ​ർ​സ് ടോ​പ് സിം​ഗേ​ഴ്സ് റി​യാ​ലി​റ്റി ഷോ​യി​ൽ ആ​യി​ര​ങ്ങ​ളു​ടെ മ​നം ക​വ​ർ​ന്ന സ​ഹോ​ദ​രി​മാ​ർ അ​തി​ഥി ദി​നേ​ശ് നാ​യ​രും അ​ന​ന്യ ദി​നേ​ശ് നാ​യ​രും ഒ​പ്പം ചേ​രു​ന്നു. ഒ​പ്പ​ത്തി​നൊ​പ്പം മ​റ്റു പാ​ട്ടു​കാ​രോ​ട് ടോ​പ് സിം​ഗ​ർ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ത്സ​രി​ച്ചു​കൊ​ണ്ടു പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ നേ​ടി​യ ഈ ​കൊ​ച്ചു മി​ടു​ക്കി​ക​ൾ പ​രി​പാ​ടി മാ​ധു​ര്യ​മേ​റി​യ​താ​ക്കും.

ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ലി തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ജി​നു ത​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ മാ​ണി, ട്ര​ഷ​റ​ർ അ​ല്ല​ൻ ഫി​ലി​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ ബി​ബി​ൻ മൈ​ക്കി​ൾ, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ര​ഘു​നാ​ഥ് അ​യ്യ​ർ, ടി​റ്റോ വ​ര്ഗീ​സ് യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ്, ര​ഞ്ജു ത​ങ്ക​പ്പ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്, സു​മേ​ഷ് സു​രേ​ന്ദ്ര​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, ഷൈ​ബു, അ​രു​ണ്‍ ചെ​ന്പ​ര​ത്തി, മാ​ത്യു ഈ​പ്പ​ൻ, ഷെ​ല്ലി ജോ​സ്, അ​ല​ക്സ് ഡാ​നി​യേ​ൽ, റി​മി കു​രി​യ​ൻ, രാ​ജീ​വ് ജോ​ർ​ജ്, ജേ​ക്ക​ബ് തോ​മ​സ്, മു​ത​ലാ​യ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി പ്രോ​വി​ൻ​സി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്രൊ​വി​ൻ​സു​ക​ൾ ഒ​ന്നൊ​ന്നാ​യി രൂ​പ​പ്പെ​ടു​ന്പോ​ൾ ലോ​ക​ത്തി​ലെ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ നെ​റ്റ്വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ നെ​റ്റി​ലെ ഒ​രു ക​ണ്ണി കൂ​ടി നെ​യ്തെ​ടു​ത്ത​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​വ​രും അ​നു​മോ​ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ഓ​ർ​ഗ്) പി.​സി. മാ​ത്യു പ​റ​ഞ്ഞു.

റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, പ്ര​സി​ഡ​ന്‍റ് സു​ധി​ർ ന​ന്പി​യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് മ​രേ​ട്ട്, ശാ​ന്താ പി​ള്ള, എ​ൽ​ദോ പീ​റ്റ​ർ, സെ​സി​ൽ ചെ​റി​യാ​ൻ, ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ർ, മാ​ത്യൂ​സ് എ​ബ്ര​ഹാം, സ​ന്തോ​ഷ് പു​ന​ലൂ​ർ, ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, മേ​രി ഫി​ലി​പ്പ്, ആ​ലി​സ് മ​ഞ്ചേ​രി, ചാ​ക്കോ കോ​യി​ക്ക​ലേ​ത്, ഗാ​രി നാ​യ​ർ, മു​ത​ലാ​യ റീ​ജി​യ​ൻ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ ​വ​ണ്‍ ടി​വി ചാ​ന​ൽ പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഫേ​സ് ബു​ക്കി​ലും യു​ടൂ​ബി​ലും ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ ​വ​ണ്‍ ടി ​വി ഉ​ട​മ കൂ​ടി ആ​യ ഫി​ലി​പ്പ് മാ​രേ​ട്ട്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ പി. ​എ. ഇ​ബ്രാ​ഹിം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി​ജ​യ​ല​ക്ഷ്മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ്രി​ഗ​റി മേ​ട​യി​ൽ, ട്ര​ഷ​റ​ർ അ​റ​ന്പ​ൻ​കു​ടി, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി മു​ത​ലാ​യ​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ