കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ നിര്യാതയായി
Wednesday, January 27, 2021 11:42 AM IST
ന്യൂയോര്‍ക്ക്: പുനലൂര്‍ ഉറുകുന്ന് അത്തിക്കാത്തറയില്‍ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്‌കാരം ജനുവരി 26-നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഉറുകുന്ന് ലൂര്‍ദ് മാതാ മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയില്‍. ചെമ്മന്തൂര്‍ കല്ലംപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: രാജു തങ്കച്ചന്‍, ഗീവര്‍ഗീസ് തങ്കച്ചന്‍ (അറ്റോര്‍ണി, വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്), തോമസ് തങ്കച്ചന്‍ (ന്യൂയോര്‍ക്ക്), റോസമ്മ, ജോര്‍ജ്, റോയി റാണി (ന്യൂയോര്‍ക്ക്), ഷാജന്‍ തങ്കച്ചന്‍ (തെന്മല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), റീന.

മരുമക്കള്‍: ആലീസ്, സൂസമ്മ (ന്യൂയോര്‍ക്ക്), റൂബി (ന്യൂയോര്‍ക്ക്), ബാബു ജേക്കബ്, കൊച്ചുറാണി, ജിജി, ഷാജി വെള്ളായിപ്പറമ്പില്‍ (ന്യൂയോര്‍ക്ക്),സുജ, അഭിലാഷ്.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി