അ​രി​സോ​ണ​യി​ൽ കോ​വി​ഡ് മ​ര​ണം 15,000 ക​വി​ഞ്ഞു, 8,00,000 രോ​ഗി​ക​ൾ
Thursday, February 18, 2021 11:13 PM IST
അ​രി​സോ​ണ: സം​സ്ഥാ​ന​ത്തു കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം 8,00,000 ക​വി​ഞ്ഞ​താ​യും മ​ര​ണ സം​ഖ്യ15,000 ത്തി​ല​ധി​ക​മാ​യ​താ​യും ഫെ​ബ്രു​വ​രി 17ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച 1,315 പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളും, 82 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ 8,00,155 പേ​രും മ​ര​ണ​സം​ഖ്യ 15,063 ആ​യി ഉ​യ​ർ​ന്നു. ജ​നു​വ​രി മ​ധ്യ​ത്തോ​ടെ ഉ​യ​ർ​ന്ന രോ​ഗ​വ്യാ​പ​ന​വും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​വും താ​ങ്ക്സ് ഗി​വിം​ഗി​നു ശേ​ഷം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച 90,406 പേ​ർ​ക്ക് കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 9 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​സി​റ്റീ​വ് ഫ​ലം.

ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ത്തെ ശ​രാ​ശ​രി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 1781.71 ആ​ണ്. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ മ​ര​ണ​നി​ര​ക്കി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യ​ത് ആ​ശാ​വ​ഹ​മ​ല്ല.

സി​ഡി​സി​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ് അ​രി​സോ​ണ​ക്ക്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 11ാം സ്ഥാ​ന​വും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കാ​ത്ത ചി​ല രോ​ഗി​ക​ൾ രോ​ഗം പ​ര​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് സം​ശ​യി​ക്കു​ന്നു. ചെ​റി​യ ചു​മ​യോ, നേ​രി​യ പ​നി​യോ ഉ​ള്ള​വ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ര്യ​മാ​ക്കാ​തെ പു​റ​ത്തി​റ​ങ്ങി മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ