അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 500,000 ക​ട​ന്നു
Monday, February 22, 2021 11:40 PM IST
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് യു​എ​സി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഞാ​യ​റാ​ഴ്ച 500,000 ക​വി​ഞ്ഞ​താ​യി പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കേ​ണ്ടി വ​ന്ന അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ഇ​ര​ട്ടി​യോ​ള​മാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ത​ട്ടി​യെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണം 500,000 ക​വി​ഞ്ഞ​തോ​ടെ വൈ​റ്റ് ഹൗ​സി​ൽ പ്ര​ത്യേ​ക ആ​രാ​ധ​ന തി​ങ്ക​ളാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം മൗ​നാ​ച​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു ത​ന്നെ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് 19 മ​ര​ണം 500,000 ലെ​ത്തു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​ഫൗ​സി അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് 2022 വ​രെ എ​ല്ലാ​വ​രും മാ​സ്ക്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ര​മി​ല്യ​ണ്‍ ജ​ന​ത​യെ ന​ഷ്ട്ട​പ്പെ​ട്ടു​വെ​ന്ന​ത് രാ​ജ്യ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലേ​റെ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 28,20,6650 ആ​യി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ