പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചാ​ൽ 46 ശ​ത​മാ​നം റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, February 22, 2021 11:42 PM IST
ന്യു​യോ​ർ​ക്ക്: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഉ​പേ​ക്ഷി​ച്ചു ട്രം​പ് പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ 46 ശ​ത​മാ​ന​വും ട്രം​പി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി 21 ഞാ​യ​റാ​ഴ്ച സ​ർ​ലോ​ക്ക യൂ​ണി​വേ​ഴ്സി​റ്റി (യു​എ​സ്എ) പു​റ​ത്തു​വി​ട്ട സ​ർ​വേ​യി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ട്രം​പി​ന് വോ​ട്ടു ചെ​യ്ത​വ​രാ​ണ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ 27 ശ​ത​മാ​നം മാ​ത്ര​മേ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കുവെന്നും ശേ​ഷ​മു​ള്ള​വ​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും സ​ർ​വേ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഞ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യ​ല്ല നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും, ട്രം​പ് ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് ഞ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ടു​മെ​ന്നും 47 ശ​ത​മാ​നം റി​പ്പ​ബ്ലി​ക്ക​ൻ​സും വി​ശ്വ​സി​ക്കു​ന്നു. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ട്രം​പ് ന​ൽ​കു​ന്ന പി​ന്തു​ണ വ​ള​രെ ശ​ക്ത​മാ​ണെ​ന്ന് മി​ൽ​വാ​ക്കി​യി​ൽ നി​ന്നു​ള്ള ഒ​രു വ്യ​വ​സാ​യി പ​റ​യു​ന്നു.

ഇ​തു​വ​രെ ട്രം​പ് ഒ​രു പ്ര​ത്യേ​ക പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. റി​പ്പ​ബ്ലി​ക്ക​ൻ നേ​തൃ​ത്വ​ത്തെ​യും, സെ​ന​റ്റ് മൈ​നോ​റ​ട്ടി ലീ​ഡ​ർ മി​ച്ചു മെ​ക്കോ​ണ​ലി​നേ​യും അ​നി​ശി​ത​മാ​യി ട്രം​പ് ഈ​യി​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു.

ട്രം​പി​നെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​മേ​യ​ത്തി​ന് മി​ച്ചു മെ​ക്കോ​ണ​ൽ എ​തി​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ജ​നു​വ​രി 6ന് ​ന​ട​ന്ന കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​ന്‍റെ ധാ​ർ​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്വം ട്രം​പി​നാ​ണെ​ന്നും, ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മെ​ക്കോ​ന്ന​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ എ​ന്ന ത​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ൽ​കാ​ര​ത്തി​നും രാ​ജ്യ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ന​യ​രൂ​പീ​ക​ര​ണ​ത്തി​നും അ​മേ​രി​ക്ക​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഞാ​ൻ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് മി​ച്ചു മെ​ക്കോ​ണ​ലി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് മ​റു​പ​ടി ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ