ഹൂ​സ്റ്റ​ണി​ൽ വീ​ടി​നു തീ​പി​ടി​ച്ചു മു​ത്ത​ശ്ശി​യും കൊ​ച്ചു​മ​ക്ക​ള​ട​ക്കം നാലു മ​ര​ണം
Monday, February 22, 2021 11:56 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ വീ​ടി​നു തീ​പി​ടി​ച്ച് മു​ത്ത​ശ്ശി​യും കൊ​ച്ചു​മ​ക്ക​ളു​മ​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. വീ​ടി​ന് തീ ​പി​ടി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് വ​ല​യു​ന്നു. ടെ​ക്സ​സി​ലെ ഷു​ഗ​ർ​ലാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത ഹി​മ​പാ​ത​ത്തി​ൽ വൈ​ദ്യു​തി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റാ​ന്ത​ൽ ക​ത്തി​ച്ചു വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു മു​ത്ത​ശ്ശി​യും പ​തി​നൊ​ന്നും എ​ട്ടും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം.

ത​ണു​പ്പ് രൂ​ക്ഷ​മാ​യ​തോ​ടെ അ​ഞ്ചു​മൈ​ൽ അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ നി​ന്നും മു​ത്ത​ശ്ശി മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. സം​ഭ​വ ദി​വ​സം വൈ​കി​ട്ട് 9 വ​രെ അ​മ്മ കു​ട്ടി​ക​ളു​മാ​യി ചീ​ട്ട് ക​ളി​ച്ചി​രു​ന്ന​താ​യും പി​ന്നീ​ടാ​ണ് ഉ​റ​ങ്ങാ​ൻ പോ​യ​തെ​ന്നും കു​ട്ടി​ക​ളു​ടെ മാ​താ​വ് പ​റ​ഞ്ഞു.

അ​ർ​ദ്ധ​രാ​ത്രി​യി​ലാ​ണ് വീ​ടി​നു തീ​പി​ടി​ച്ച​ത്. താ​ഴ​ത്തെ നി​ല​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​വ് ജാ​ക്കി പാം ​തീ ആ​ളി​പ​ട​രു​ന്ന​ത് ക​ണ്ട് മു​ക​ളി​ലേ​ക്ക് ഓ​ടി​ക​യ​റു​വാ​ൻ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​ല്ല. താ​ഴെ നി​ന്നും നി​ല​വി​ളി​ച്ചു​വെ​ങ്കി​ലും ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ല. പൊ​ള്ള​ലേ​റ്റ് ഇ​വ​രും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. മൂ​ന്നു മ​ക്ക​ളു​ടെ​യും അ​മ്മ​യു​ടെ മ​ര​ണം താ​ങ്ങാ​നാ​വാ​തെ ക​ഴി​യു​ക​യാ​ണ് ജാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ