ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി
Wednesday, February 24, 2021 11:13 PM IST
ഓ​സ്റ്റി​ൻ, ടെ​ക്സാ​സ്: ടെ​ക്സാ​സി​ലെ ഓ​സ്റ്റി​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ച്ചു ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്ക് വേ​ണ്ടി രൂ​പീ​ക​രി​ച്ച ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്റ്റി​ൻ (INAA) ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ മീ​റ്റിം​ഗും ഔദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ഫെ​ബ്രു​വ​രി 28 വൈ​കു​ന്നേ​രം അ​ഞ്ചി​ന് സൂ​മി​ലൂ​ടെ​യാ​ണ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (നൈ​ന)യു​ടെ ചാ​പ്റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്റ്റി​ൻ (INAA ) ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യ മേ​രി റോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നൈ​ന​യു​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ലി​ഡി​യ ആ​ൽ​ബ​ർ​ക​ർ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തും. നൈ​ന​യു​ടെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സു​ജ തോ​മ​സ് പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. നൈ​ന​യു​ടെ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി വ​ർ​ഗീ​സ് ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ തു​ട​ർ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ നൈ​ന​യു​ടെ എ​ക്സി​കു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ക​ല്ലേ​ൽ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റാ​യി​ആ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​സം​ഘ​ടി​ത​രാ​യി​രു​ന്ന ഓ​സ്റ്റി​നി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്പോ​ൾ അ​വ​രെ ന​യി​ക്കു​വാ​നു​ള്ള നി​യോ​ഗ​വു​മാ​യി എ​ത്തു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ആ​ശാ സു​രേ​ഷ് ആ​ണ്. ബെ​ൻ​സി മാ​ത്യു ( എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​നി ജി​ബി പാ​റ​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി​സ മാ​ത്യു (സെ​ക്ര​ട്ട​റി), റീ​ന ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് ഭ​ര​ണ സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. സി. ​അ​ന്ന​ക്കു​ട്ടി പോ​ട്ട​ക്ക​ൽ, ലി​സ​മ്മ വ​ർ​ഗീ​സ്, ബീ​ന മാ​ത്യു, മി​നി തോ​മ​സ് എ​ന്നി​വ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കും. ആ​ഷാ ബോ​സ്(​എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​മ്മി​റ്റി ചെ​യ​ർ), എ​ൽ​സ വ​ർ​ക്കി(​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ) , ടി​നു മാ​ത്യു(​മെ​ന്പി​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ) എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യോ​ട് ചേ​ർ​ന്ന് സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

കോ​വി​ഡി​ന്‍റെ വ്യാ​പ​ന​വേ​ള​യി​ൽ ക​ർ​മ്മ​നി​ര​ത​രാ​യി​രു​ന്ന ഓ​സ്റ്റി​നി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്ക് പ​ര​സ്പ​രം അ​ടു​ത്ത​റി​യു​വാ​നും ന​ഴ്സിം​ഗ് പ്രൊ​ഫ​ഷ​നി​ലെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് പ​ര്സ​പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്നേ​റു​വാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഈ ​സം​ഘ​ട​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ആ​ശാ സു​രേ​ഷ് അ​റി​യി​ച്ചു. ഈ ​സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി പ്ര​ത്സാ​ഹി​പ്പി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന നൈ​ന​യു​ടെ നേ​തൃ​ത്വ​ത്തെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യും ആ​ശാ സു​രേ​ഷ് അ​റി​യി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും , ഉ​പ​കാ​ര​പ്ര​ദ​മാ​യ അ​റി​വു​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന മ​റ്റ് പ​രി​പാ​ടി​ക​ളും കൊ​ണ്ട് ത​ങ്ങ​ളു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം സ​ന്പ​ന്ന​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നേ​തൃ​ത്വം.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ