യു​എ​ന്നി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ ലി​ൻ​ഡാ തോ​മ​സി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു
Wednesday, February 24, 2021 11:16 PM IST
വാ​ഷിം​ഗ്ട​ൻ: യു​എ​ന്നി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി ലി​ൻ​ഡ തോ​മ​സ് ഗ്രീ​ൻ​ഫീ​ൽ​ഡ് നി​യ​മി​ത​യാ​യി. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ നോ​മി​നി​യാ​യ ലി​ൻ​ഡ​യു​ടെ നി​യ​മ​നം യു​എ​സ് സെ​ന​റ്റ് 20 വോ​ട്ടു​ക​ൾ​ക്കെ​തി​രെ 78 വോ​ട്ടു​ക​ളോ​ടെ അം​ഗീ​ക​രി​ച്ചു.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ന്യു​യോ​ർ​ക്കി​ലു​ള്ള യു​എ​ൻ ആ​സ്ഥാ​ന​ത്തെ​ത്തി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ന്േ‍​റാ​ണി​യോ ഗു​ട്ട​റ​സി​ന് ഔദ്യോ​ഗിക രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കും. കാ​ബി​ന​റ്റ് പ​ദ​വി​യാ​ണ് അം​ബാ​സ​ഡ​ർ​ക്ക് യു​എ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ബൈ​ഡ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ലി​ൻ​ഡ തോ​മ​സി​ന്‍റെ നി​യ​മ​ന​മെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള ക​ട​പ്പാ​ട് സൂ​ക്ഷി​ക്കു​ന്ന, ന​ല്ലൊ​രു ന​യ​ത​ന്ത്ര​ജ്ഞ​യാ​ണ് യു​എ​സ് അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലി​ൻ​ഡ തോ​മ​സെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1952 ന​വം​ബ​ർ 22ന് ​ലൂ​സി​യാ​ന​യി​ലെ ബേ​ക്ക​റി​ലാ​ണ് ലി​ൻ​ഡ​യു​ടെ ജ​ന​നം. ലൂ​സി​യാ​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വി​സ്കോ​ണ്‍​സ​നി​ൽ നി​ന്നും പ​ബ്ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​സ്റ്റ​ർ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. ഡെ​പ്യൂ​ട്ടി അ​സി. സെ​ക്ര​ട്ട​റി (ബ്യൂ​റോ ഓ​ഫ് പോ​പു​ലേ​ഷ​ൻ 2004 2006), ഡെ​പ്യൂ​ട്ടി അ​സി. സെ​ക്ര​ട്ട​റി (ആ​ഫ്രി​ക്ക​ൻ അ​ഫ​യേ​ഴ്സ് 2006 2008) പാ​ക്കി​സ്ഥാ​ൻ, കെ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ യു​എ​സ് പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​വും ലി​ൻ​ഡ​യ്ക്കു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ