2024 പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ട്രം​പാ​യി​രി​ക്കു​മെ​ന്ന് മി​റ്റ് റോം​നി
Friday, February 26, 2021 12:17 AM IST
യു​ട്ട: 2024 ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് മ​ത്സ​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചാ​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ത്വം ട്രം​പി​നു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് യു​ട്ട​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ മി​റ്റ് റോം​നി. ട്രം​പി​ന്‍റെ വി​മ​ർ​ശ​ക​നാ​യ റോം​നി​യു​ടെ പ്ര​വ​ച​നം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ പോ​ലും ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

അ​ടു​ത്ത നാ​ലു വ​ർ​ഷം ട്രം​പ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് മ​ത്സ​രി​ക്കു​മോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​ദ്ദേ​ഹ​മാ​യി​രി​ക്കും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ​ന്ന് നി​സം​ശ​യം പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു മി​റ്റ് റോം​നി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഇ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്ന​താ​ണ് പ​ര​മാ​ർ​ഥ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​പി​ന്‍റെ ക​ടു​ത്ത എ​തി​രാ​ളി​യും, ട്രം​പി​ന്‍റെ ആ​ദ്യ ഇം​പീ​ച്ച്മെ​ന്‍റ് ട്ര​യ​ലി​ൽ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വാ​ദി​ച്ചു ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കൊ​പ്പം വോ​ട്ടു ചെ​യ്ത ഏ​ക റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​റു​മാ​ണ് റോം​നി. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​തി​ന​കം ത​ന്നെ ട്രം​പി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​യം വ​രു​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ