ഗ്രീൻ കാർഡ് നിരോധനം ബൈഡൻ റദ്ദാക്കി
Friday, February 26, 2021 1:09 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​നും തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നും അ​വ​കാ​ശം ന​ൽകു​ന്ന ഗ്രീ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​രു വി​ഭാ​ഗം കു​ടി​യേ​റ്റ​ക്കാ​രെ വി​ല​ക്കി​യ മു​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ റ​ദ്ദാ​ക്കി. ഇ​തോ​ടെ ഗ്രീ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽകു​ന്ന​തി​ന് വി​ല​ക്കു​ നീങ്ങി.

കോ​വി​ഡ് മൂ​ലം അ​മേ​രി​ക്ക നേ​രി​ടു​ന്ന തൊ​ഴി​ൽ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ട്രം​പ് ക​ഴി​ഞ്ഞ​വ​ർ​ഷം ഗ്രീ​ൻ കാ​ർ​ഡ് അ​നു​വ​ദി​ക്ക​ൽ നി​ർ​ത്തി​വ​ച്ച​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി അ​മേ​രി​ക്ക​യു​ടെ ബി​സി​ന​സ് താ​ത്പ​ര്യ​ങ്ങ​ൾ​ക്കു ത​ന്നെ ഹാ​നി​ക​ര​മാ​യെ​ന്ന് ബൈ​ഡ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നു പു​റ​മേ, കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തുചേ​രു​ന്ന​തി​നും ത​ട​സ​മാ​യി.

ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ വേ​ള​യി​ൽ ബൈ​ഡ​ൻ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​ണ്. നി​രോ​ധ​നം നീ​ക്കി​യ​ത് എ​ച്ച്-1 ബി ​വീ​സ​യി​ല​ട​ക്കം ജോ​ലി​ക്കു ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്യും.

അ​തേ​സ​മ​യം, ചി​ല താ​ത്കാ​ലി​ക വീ​സ​യി​ൽ അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന് ചി​ല​ർ​ക്ക് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ മ​റ്റൊ​രു നി​രോ​ധ​നം നീ​ക്കാ​ൻ ബൈ​ഡ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.